Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെട്ടൂര്‍...

നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ കുറവ്

text_fields
bookmark_border
നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ കുറവ്
cancel
മരട്: നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഇല്ലാതിരുന്നതുമൂലം മരുന്ന്​ കിട്ടാതെ രോഗികള്‍ വലഞ്ഞു. നിലവിലെ ഫാര്‍സിസ്റ്റിന്റെ മാതാവിന്​ കോവിഡ് പോസിറ്റിവായതിനാല്‍ ഫാര്‍മസിസ്റ്റ് നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് പകരം സംവിധാനമില്ലാതായത്. താല്‍ക്കാലികമായി ഒരു ഫാര്‍മസിസ്റ്റിനെക്കൂടി നിയമിക്കണമെന്ന് മരട് മുനിസിപ്പലിറ്റിയിൽ കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല. ചൊവ്വാഴ്ച ആരോഗ്യകേന്ദ്രത്തിലെത്തിയ നിരവധി രോഗികള്‍ മരുന്ന്​ ലഭിക്കാതെ മടങ്ങേണ്ടിവന്നു. നിലവില്‍ മൂന്ന്​ ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച 226 രോഗികളാണ് ചികിത്സക്ക്​ നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ആശുപത്രി എ.ഡി.സി മെംബര്‍ എ.ആര്‍. പ്രസാദ്, എ.ഐ.വൈ.എഫ് മരട് ലോക്കല്‍ സെക്രട്ടറി എ.എസ്. വിനീഷ് എന്നിവര്‍ ആശുപത്രിയിലെത്തി ഡി.എം.ഒയുമായി ഫോണില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ സാന്നിധ്യത്തില്‍ സ്റ്റാഫ് നഴ്സിനെ വെച്ച് തൽക്കാലത്തേക്ക് മരുന്ന്​ നല്‍കാനുള്ള സംവിധാനമൊരുക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. EC-TPRA-1 Hospital നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗികളുടെ തിരക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story