Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട...

നിയന്ത്രണംവിട്ട കാറിടിച്ച് വിദ്യാർഥി മരിച്ചു

text_fields
bookmark_border
-BAttn MLP-B ekd dilshad Car Accident ദിൽഷാദ്​ കാക്കനാട്: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ബിരുദ വിദ്യാർഥി മരിച്ചു. പട്ടാമ്പി ശങ്കരമംഗലം അലീക്കൽ വീട്ടിൽ ഫൗസിയയുടെ മകൻ എ. ദിൽഷാദാണ്​ (20) മരിച്ചത്. തൃക്കാക്കര കെ.എം.എം കോളജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയാണ്​. ദിൽഷാദിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കായംകുളം സ്വദേശി പാർത്ഥിവിന്​ (20) ഗുരുതര പരിക്കേറ്റു. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി ജങ്​ഷന് സമീപം തിങ്കളാഴ്ച രാത്രി 11.45ഓടെയാണ്​ സംഭവം. പാർട്ട്​ടൈമായി ഓൺലൈൻ ഭക്ഷണവിതരണം നടത്തിയിരുന്ന ഇവർ ജോലികഴിഞ്ഞ്​​ മടങ്ങുംവഴിയാണ്​ അപകടം. എതിർദിശയിൽ അലക്ഷ്യമായി നിയന്ത്രണംവിട്ട് വന്ന കാർ ദിൽഷാദ്​ ഓടിച്ചിരുന്ന ബൈക്ക്​ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽഷാദിനെ രക്ഷിക്കാനായില്ല. കാർ ഡ്രൈവറെ അറസ്റ്റ്​ ചെയ്ത് ജാമ്യത്തിൽവിട്ടു. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story