Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമശ്ശേരി സർവിസ് സഹകരണ...

കളമശ്ശേരി സർവിസ് സഹകരണ ബാങ്ക്:​ പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

text_fields
bookmark_border
കളമശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ ഭരണകക്ഷി അംഗങ്ങൾ പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളെ നോക്കുകുത്തിയാക്കി പ്രസിഡന്‍റ്​ ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്ന്​ ആരോപിച്ചാണ് കോൺഗ്രസിൽനിന്നുള്ള ആറുപേരും മുസ്​ലിം ലീഗിൽനിന്നുള്ള രണ്ട് അംഗങ്ങളും ഒപ്പിട്ട പ്രമേയം കണയന്നൂർ താലൂക്ക് അസി. രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നാല് ഘട്ടത്തിലായി 17 വർഷമായി ഭരണം നടത്തി വരുന്ന പ്രസിഡന്‍റ്​ ടി.കെ. കുട്ടി ബാങ്കി‍ൻെറ പ്രവർത്തനങ്ങളെക്കുറിച്ച് ബോർഡ് യോഗങ്ങളിൽ ചർച്ച ചെയ്യാതെയും പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയുമാണ് തീരുമാനങ്ങളെടുക്കുന്നതെന്ന്​ ഇവർ പറയുന്നു. പ്യൂൺ തസ്തികയിൽ ബി.ജെ.പി അനുഭാവിയെ നിയമിക്കാൻ പ്രസിഡന്‍റ്​ വ്യക്തിപരമായ താൽപര്യം കാണിച്ചതായും അംഗങ്ങൾ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story