Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:38 AM IST Updated On
date_range 14 Jan 2022 5:38 AM ISTതദ്ദേശ 'കോൺഗ്രസ് ഭരണ' സ്ഥാപനങ്ങളെ 'നിയന്ത്രിക്കും'
text_fieldsbookmark_border
അംഗങ്ങള്‍ ഇനി ലെവിയും നൽകണം പത്തനംതിട്ട: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സമിതിയെ നിയമിച്ചു. അംഗങ്ങള്‍ക്ക് ഇനി മാസം തോറും ലെവിയും അടയ്ക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഭരണ സൗകര്യത്തിനായി അംഗങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറുകള്‍ നടപ്പാക്കാനും സമിതി നേതൃത്വം നൽകും. കെ.പി.സി.സി നിർവാഹക സമിതിയംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ചെയര്‍മാന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അനില്‍ തോമസ് എന്നിവര്‍ അംഗങ്ങളായ സമിതിക്കാണ് മേല്‍നോട്ട ചുമതല. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ കരാറുകള്‍ പലയിടങ്ങളിലും പാലിക്കാതെ വരുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കൂടാതെ കൂറുമാറിയ അംഗങ്ങളുടെ അംഗത്വം റദ്ദാക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസവും വരുന്നു. ഇതെല്ലാം ഏകോപിപ്പിക്കുന്നത് സമിതിയുടെ ഉത്തരവാദിത്തമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ---- ഓണറേറിയത്തിന്‍റെ മൂന്ന് ശതമാനം ലെവി ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് തദ്ദേശ പ്രതിനിധികള്‍ക്കും ഈ മാസം മുതല്‍ മാസംതോറും ലെവി ഡി.സി.സി ക്ക് നല്‍കണം. അംഗങ്ങളുടെ ഓണറേറിയത്തിന്‍റെ മൂന്ന് ശതമാനമാണ് ലെവി. ജില്ല പഞ്ചായത്ത് അംഗം 300 രൂപയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭ ചെയര്‍പേഴ്സൻ എന്നിവർ 500 രൂപയും ലെവി നല്‍കണം. വൈസ് പ്രസിഡന്‍റുമാര്‍ 400 രൂപ വീതവും സ്ഥിരം സമിതി അധ്യക്ഷന്‍ 300 രൂപ വീതവും നല്‍കണം. എല്ലാ അംഗങ്ങളും കൗണ്‍സിലര്‍മാരും 250 രൂപയാണ് മാസം ലെവി നല്‍കേണ്ടത്. സഹകരണ സംഘം പ്രസിഡന്‍റുമാര്‍ 500 രൂപയാണ് നല്‍കേണ്ടത്. എല്ലാ മാസവും 10നു മുമ്പ് ലെവി ഡി.സി.സിയില്‍ അടച്ച് കണക്കുകള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ----- കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപവത്കരണം മൂന്നാം ഘട്ടം നാളെ തുടങ്ങും പത്തനംതിട്ട: കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം മൂന്നാം ഘട്ടത്തിലേക്ക്. 20 മണ്ഡലങ്ങളിലാണ് ജനുവരി 30 ന് മുമ്പ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. 900 യൂനിറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കാനാണ് പദ്ധതി. ഇതിന്‍റെ ഭാഗമായ ശിൽപശാലകള്‍ 15ന് തുടങ്ങും. ഒരു ബൂത്തില്‍നിന്ന് 5 പ്രതിനിധികളെ വീതം പങ്കെടുപ്പിക്കും. ഉദ്ഘാടനം, ആശംസ പ്രസംഗം എന്നിവ ഒഴിവാക്കി നടത്തുന്ന ശിൽപശാലയില്‍ പഠന ക്ലാസുകളും വിശകലന യോഗങ്ങളും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇതുവരെ 16 മണ്ഡലങ്ങളില്‍ യൂനിറ്റ് രൂപവത്കരണം പൂര്‍ത്തിയായിരുന്നു. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ------- ഫോട്ടോ PTL 13 NAZEER കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപവത്കരണ ഭാഗമായി നടന്ന നേതൃയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story