Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോളണ്ടിൽ ജോലി...

പോളണ്ടിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
കൊച്ചി: പോളണ്ടിൽ വെയർഹൗസ് വർക്കറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ്​ നിരവധി പേരെ വഞ്ചിച്ച കേസിലെ പ്രതി അറസ്​റ്റിൽ. ആലുവ തോട്ടക്കാട്ടുകര ചെറുകടവിൽ ഹൗസിൽ സന്തോഷ് ജോസഫിനെയാണ്​ (49) എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം കോമ്പാറയിൽ സാൻജോസ് ഇന്‍റർനാഷനൽ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ്​ തട്ടിപ്പ്​ നടത്തിയത്​. പോളണ്ടിൽ വെയർഹൗസിൽ വർക്കറായി ജോലി മേടിച്ചുകൊടുക്കാം എന്നുപറഞ്ഞായിരുന്നു പരാതിക്കാരുടെ കൈയിൽനിന്ന്​ പ്രതി പണം കൈപ്പറ്റിയത്. ഓൺലൈനിൽ സാൻജോസ് ഇന്‍റർനാഷനൽ എന്ന കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി എന്ന പേരിൽ പരസ്യം നൽകുമായിരുന്നു. ഈ പരസ്യംകണ്ട് വന്നവരായിരുന്നു ചതിയിൽപെട്ടത്. പ്രതിക്കെതിരെ പരാതിക്കാർ പൊലീസിനെ സമീപിച്ചപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ്ഇൻസ്പെക്ടർ പ്രേംകുമാർ, സുനിൽകുമാർ, അസിസ്റ്റന്‍റ്​​ സബ്ഇൻസ്പെക്ടർ ഇ.എം. ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ് ഗോഡ്​വിൻ എന്നിവരുമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story