Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹം -സിറോ മലബാർ സഭ സിനഡ്

text_fields
bookmark_border
കാക്കനാട്: മുല്ലപ്പെരിയാർ വിഷയത്തിൽ സമർപ്പിച്ച ഹരജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്‍റെ പരിസരത്ത്​ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹമെന്ന് സിറോ മലബാർ സഭ സിനഡ്. ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികൾ ഇതിനകം നടത്തിയ പഠനങ്ങൾ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്​. ‍ഡാമിന്‍റെ പരിസരവാസികളായ ജനങ്ങൾ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ്. പലതരത്തിലും രാഷ്ട്രീയവത്കരിക്കപ്പെട്ട ഈ വിഷയത്തിൽ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച്​ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്‍റെ സത്വരശ്രദ്ധയും ‍ഇടപെടലും ഉണ്ടാകണമെന്ന് സിന‍ഡ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story