Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുത്തൻവേലിക്കരയിൽ...

പുത്തൻവേലിക്കരയിൽ കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
പുത്തൻവേലിക്കരയിൽ കുടിവെള്ളക്ഷാമം രൂക്ഷം
cancel
പറവൂർ: പുത്തൻവേലിക്കരയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഓരുവെള്ളം മൂലം പമ്പിങ്​ നിർത്തിവെച്ചതാണ് പഞ്ചായത്തി‍ൻെറ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം. പുത്തൻവേലിക്കര കണക്കൻകടവിൽ ചാലക്കുടിയാറിൽ ഓരുവെള്ളം കയറുന്നത് തടയാൻ മണൽ ബണ്ട് നിർമാണം നടത്തിവരുകയാണ്. ബണ്ട് നിർമാണത്തിനിടയിൽ ഡ്രഡ്ജർ കേടായതോടെ നിർമാണം ഭാഗികമായി സ്തംഭിച്ചു. ഇതുമൂലം ചലക്കുടിയാറിൽ ഉപ്പുവെള്ളം കയറുന്നതിനാൽ ജല അതോറിറ്റിയുടെ ശുദ്ധജല പമ്പിങ്​ നിർത്തിവെച്ചു. മണൽബണ്ട് നിർമാണം ഇനിയും നീണ്ടുപോയാൽ പുത്തൻവേലിക്കര പഞ്ചായത്തിൽ വ്യാപകമായ കുടിവെള്ളക്ഷാമം നേരിടേണ്ടിവരുമെന്ന് പഞ്ചായത്ത്​ അംഗം ഡ്യൂയി ജോൺ പറഞ്ഞു. അതിനിടെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പുത്തൻവേലിക്കരയിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ കുടിവെള്ള വിതരണം നടത്തി. ഫോട്ടോ EA PVR puthanvelikkarayil 8 പുത്തൻവേലിക്കരയിൽ എ.ഐ.വൈ.എഫി‍ൻെറ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story