Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം ആക്രമണം:...

കിഴക്കമ്പലം ആക്രമണം: അ​​ന്വേഷണം എങ്ങുമെത്തിയില്ല

text_fields
bookmark_border
കിഴക്കമ്പലം: ക്രിസ്മസ് രാത്രി കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. 174 അന്തര്‍ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ്‌ ചെയ്യുകയും റിമാൻഡ്​ ചെയ്യുകയും ചെയ്തിട്ട് 13 ദിവസം കഴിഞ്ഞെങ്കിലും തുടരന്വേഷണം എങ്ങുമെത്തിയില്ല. പൊലീസിനെ കൊല്ലാന്‍ ശ്രമിച്ചതായാണ് എഫ്​.ഐ.ആര്‍. 500ഓളം വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചെത്തി സംഘര്‍ഷം ഉണ്ടായ സാഹര്യത്തില്‍ തന്നെ സംഭവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളും ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. പൂര്‍ണമായും കമ്പനി നിയന്ത്രണത്തിലുള്ള പ്രദേശത്ത് എങ്ങനെ മയക്കുമരുന്ന്​ എത്തിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നില്ല. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം എന്ത്, തൊഴിലാളികള്‍ വാഹനം കത്തിക്കാൻ ഉപയോഗിച്ച രാസവസ്തു എന്താണ് തുടങ്ങി നിരവധി കാര്യങ്ങൾ കണ്ടെത്തേണ്ടതു​​െണ്ടങ്കിലും അന്വേഷണത്തിന് പുരോഗതിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്​. പൊലീസിന് പുറമെ ലേബര്‍ കമീഷണര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ആർ.ഡി.ഒ എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ സമാന്തര അന്വേഷണവും ആരംഭിച്ചിരുന്നു. കേസ് അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. നേര​ത്തേ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ കമ്പനിയില്‍ പരിശോധന നടത്തി കമ്പനിക്കെതിരെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപടി നിർത്തിവെക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story