Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെർവർ തകരാർ; റേഷൻ...

സെർവർ തകരാർ; റേഷൻ വിതരണം മുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: സെർവർ തകരാർമൂലം ഇ-പോസ് യന്ത്രത്തി‍ൻെറ പ്രവർത്തനം നിലച്ചതോടെ റേഷൻ വിതരണം മുടങ്ങി. ശനിയാഴ്ച മൂന്നു മണിയോടെയാണ്​ സെർവർ തകരാറിലായത്. ശനിയാഴ്ചയായതിനാൽ നിരവധി പേരാണ് വൈകീട്ട്​​ റേഷൻ വാങ്ങാനെത്തിയത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും വാങ്ങാനാകാതെ വന്നതോടെ ഉപഭോക്താക്കളും റേഷൻ കടക്കാരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. ഒടുവിൽ റേഷൻ വാങ്ങാനാകാതെ മടങ്ങുകയായിരുന്നു. ഐ.ടി സെല്ലിൽനിന്നുള്ള സാങ്കേതിക തകരാറും സെർവറി‍ൻെറ ശേഷിക്കുറവുമാണ് തകരാറിന് കാരണമെന്ന് റേഷൻ കട ഉടമകൾ പറയുന്നു. ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവാണ്. ചില ദിവസങ്ങളിൽ വെബ്‌സൈറ്റിൽ പ്രവേശിക്കാൻപോലും കഴിയില്ല. ആധാറുമായി ബന്ധിപ്പിച്ച വിശദാംശങ്ങളും ഇതുകാരണം ലഭിക്കില്ലെന്ന്​ റേഷൻ കട ഉടമകൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story