Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടവനക്കാട്​...

എടവനക്കാട്​ കുടിവെള്ളക്ഷാമം പരിഹാരനടപടികൾ അറിയിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെന്തെന്ന്​​ ജല അതോറിറ്റിയോട്​ ഹൈകോടതി. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ ജസ്റ്റിസ്​ എൻ. നഗരേഷ്​ ജല അതോറിറ്റിക്ക്​ നിർദേശം നൽകി. എടവനക്കാട് ഇല്ലത്തുപടി സ്വദേശിയായ ഹൈകോടതി അഭിഭാഷകൻ കെ.എ. ജലീൽ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. എടവനക്കാട്​ പഞ്ചായത്തിലെ അഞ്ച്​ വാർഡുകളിൽ കുടി​വെള്ളക്ഷാമം അതിരൂക്ഷമാ​ണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയിരിക്കുന്നത്​. എന്നാൽ, മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം എത്തിച്ചുതുടങ്ങിയിട്ടുണ്ടെന്നായിരുന്നു ജല അതോറിറ്റിയുടെ വാദം. എന്നാൽ, 14ാം വാർഡിലെ വാച്ചാക്കൽ പടിഞ്ഞാറുള്ള 42 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടിയിട്ടില്ലെന്ന്​ ഹരജിക്കാരൻ​ ബോധിപ്പിച്ചു. ഇതിനുപിന്നാലെ 14ാം വാർഡിലെ ചിലർ കേസിൽ കക്ഷിചേരാൻ കോടതിയുടെ അനുമതിയും തേടി. തുടർന്ന്​ ഹരജി വീണ്ടും ജനുവരി 19ന്​ പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story