Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:37 AM IST Updated On
date_range 27 Dec 2021 5:37 AM ISTപരാതികൾക്കൊടുവിൽ റയോണ്‍സ് വളപ്പിലെ മരശിഖരങ്ങള്‍ വെട്ടിമാറ്റി
text_fieldsbookmark_border
പെരുമ്പാവൂര്‍: പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പില്‍ വീടുകള്‍ക്കും വൈദ്യുതി കമ്പികള്‍ക്കും ഭീഷണിയായി നിന്ന വന്‍ മരശിഖരങ്ങള്‍ പരാതിയെ തുടര്‍ന്ന് വെട്ടി മാറ്റി. 20 വര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന കമ്പനി വളപ്പിലെ മരങ്ങളും പൊളിഞ്ഞു വീഴാറായ വന്‍ മതില്‍ക്കെട്ടുകളും പരിസരവാസികള്‍ക്ക് അപകട ഭീഷണികളാണെന്ന് കാണിച്ച് ഒരു പതിറ്റാണ്ടിലേറെയായി സര്‍ക്കാറിനും മനുഷ്യാവകാശ കമീഷനും നഗരസഭ അധികൃതര്‍ക്കും നിരന്തരമായി പരിസരവാസികള്‍ പരാതികള്‍ നല്‍കുകയായിരുന്നു. അവസാനം മരശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് എ.ഡി.എമ്മിൻെറ നേതൃത്വത്തില്‍ കുന്നത്തുനാട് തഹസില്‍ദാര്‍, കിന്‍ഫ്ര അധികൃതര്‍, ഹൈകോടതി നോമിനി, വില്ലേജ് അധികൃതര്‍ ഉള്‍പ്പെടുന്ന സംഘം കമ്പനി പരിസര പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അപകടകരങ്ങളായ മരങ്ങളുടെ ലിസ്റ്റ് തയാറാക്കി ശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ നഗരസഭയെ ചുമതലപ്പെടുത്തുകയായിരുന്നു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബെന്നി മാത്യുവിൻെറ നേതൃത്വത്തില്‍ 17 മുതല്‍ കമ്പനിയുടെ തെക്കേ അതിര്‍ത്തിയായ 27ാം വാര്‍ഡിലെ സൗത്ത് വല്ലം മുസ്ലിം പള്ളി റോഡിലെ ശിഖരങ്ങള്‍ വെട്ടി മാറ്റുകയായിരുന്നു. 22ന് വല്ലം പമ്പ്ഹൗസ് റോഡിലേക്കുള്ളതും നീക്കം ചെയ്തു. എന്നാല്‍, കമ്പനിയുടെ പ്രധാന പ്രവേശന കവാടമായ റയോണ്‍പുരം മുതല്‍ സൗത്ത് വല്ലം റോഡിലെ കുത്തുകല്ല് ജങ്ഷന്‍വരെയുള്ള ഒരു കിലോമീറ്ററോളം വരുന്ന ഇടങ്ങളില്‍ ധാരാളം മരങ്ങള്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. കൂടാതെ മുസ്ലിം പള്ളി റോഡില്‍ മരങ്ങള്‍ വെട്ടിമാറ്റിയ സ്ഥലത്ത് കൂറ്റന്‍ പനകളും ഉണങ്ങി മറിഞ്ഞുകിടക്കുന്ന തേക്കുകളും യാത്രക്കാര്‍ക്ക് തടസ്സമാണ്. പലയിടങ്ങളിലും കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ 50 അടികളിലേറെ നീളത്തില്‍ തകര്‍ന്നു കിടക്കുന്നുമുണ്ട്. സര്‍ക്കാറിൻെറ അടിയന്തര ഇടപെടലുകള്‍ ഇക്കാര്യത്തിലും ഉണ്ടാകണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ എം.ബി. ഹംസ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. em pbvr 1 Tree Branches പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പിലെ അപകടകരമായ വന്‍ മരശിഖരങ്ങള്‍ വെട്ടിമാറ്റുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story