Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:34 AM IST Updated On
date_range 27 Dec 2021 5:34 AM ISTഅക്രമം യാദൃച്ഛികം -സാബു എം. ജേക്കബ്
text_fieldsbookmark_border
രാഷ്്ട്രീയ മുതലെടുപ്പ് നടത്തുന്നത് കിറ്റെക്സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നവർ കിഴക്കമ്പലം: കിെറ്റക്സ് കമ്പനിയിൽ ക്രിസ്മസ് രാത്രിയിലുണ്ടായ അക്രമസംഭവം അപ്രതീക്ഷിതവും യാദൃച്ഛികവുമാണെന്ന് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. 40ല്‍ താഴെ വരുന്ന തൊഴിലാളികളാണ് ഇതിന് പിന്നില്‍. രാത്രി ഒമ്പതോടെ കരോള്‍ ഗാനമാലപിച്ച് ക്യാമ്പില്‍ ബഹളമുണ്ടാക്കിയപ്പോള്‍ മറ്റ് ജീവനക്കാർ ചോദ്യം ചെയ്തു. ഇത് അവര്‍ തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ഇത് തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും കരോള്‍ സംഘം ആക്രമിച്ചു. അപ്പോള്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അവര്‍ക്കുനേരെയും ഈ സംഘം തിരിയുകയായിരുന്നു. ലഹരി വസ്തുക്കള്‍ അക്രമികൾ ഉപയോഗിച്ചതായി സംശയം ഉണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും സംരക്ഷിക്കില്ല. ചെറിയ കുറ്റകൃത്യമാണെങ്കിലും പൊലീസിനെ അറിയിച്ച് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതാണ് കമ്പനിയുടെ രീതി. കമ്പനിയിലെ അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലും ഇവരുടെ വിവരങ്ങള്‍ നല്‍കാറുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറുമുണ്ട്. സംഭവത്തില്‍ 155 പേരെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. എല്ലാവരും കുറ്റക്കാരാണെന്ന് തോന്നുന്നില്ല. പൊലീസ് ജീപ്പ് തീവെച്ച പ്രധാന കുറ്റവാളിയെ സി.സി.ടി.വി കാമറ പരിശോധനയില്‍ തിരിച്ചറിഞ്ഞ് തങ്ങള്‍ തന്നെയാണ് പൊലീസിന് കൈമാറിയത്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. കിറ്റെക്സില്‍ എന്നല്ല കേരളത്തില്‍ ഒരിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. എന്നാൽ, ഇതിനെ രാഷ്്ട്രീയ സങ്കുചിത താൽപര്യത്തോടെ ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ ആറു മാസമായി കിറ്റെക്സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നവരാണ്. കുന്നത്തുനാട് എം.എല്‍.എ അടക്കം കിറ്റെക്സിനോടുള്ള വിരോധം വെച്ച് പ്രകോപനപരമായി സംസാരിച്ച് അന്തർസംസ്ഥാന തൊഴിലാളികളെ സംശയത്തിൻെറ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് കേരളത്തിന് ഗുണകരമാകില്ല. അത് കേരളത്തിൻെറ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഇടയാക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story