Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയാളത്തില്‍ ഈണമിട്ടു;...

മലയാളത്തില്‍ ഈണമിട്ടു; ഒഡിഷക്കാർ പാടി ഭാഷകള്‍ അതിരുതീര്‍ക്കാതെ ക്രിസ്​മസ്​ ആഘോഷം

text_fields
bookmark_border
മലയാളത്തില്‍ ഈണമിട്ടു; ഒഡിഷക്കാർ പാടി ഭാഷകള്‍ അതിരുതീര്‍ക്കാതെ ക്രിസ്​മസ്​ ആഘോഷം
cancel
കാലടി: ഭാഷകള്‍ അതിരുതീര്‍ക്കാത്ത ക്രിസ്​മസ്​ ആഘോഷങ്ങള്‍ക്ക്​ വൈവിധ്യങ്ങളുടെ മധുരം. മലയാളത്തില്‍ എഴുതി ഈണമിട്ട ക്രിസ്​മസ് ഗാനം ഒഡിഷയില്‍നിന്നുള്ള ചെറുപ്പക്കാര്‍ പാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ഒഡിഷയിലെ കണ്ഡമാലില്‍നിന്നുള്ള മര്‍ത്താ, ചന്ദ്രിക, അഷ്‌കര്‍, ആഷിഖ്​ എന്നിവരാണ്​ മലയാളത്തില്‍ ക്രിസ്​മസ് ഗാനം പാടിയത്. മര്‍ത്തായും ചന്ദ്രികയും കേരളത്തില്‍ വിദ്യാര്‍ഥികളാണ്. അഷ്‌കറും ആഷിഖും വര്‍ക്​ഷോപ്പില്‍ ജോലി ചെയ്യുന്നു. കാലടി സൻെറ്​ ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ എഴുതി ഈണമിട്ട, മണ്ണിലും വിണ്ണിലും താരം എന്ന്​ ആരംഭിക്കുന്ന ഗാനമാണ് ഇവര്‍ പാടി ദൃശ്യരൂപത്തില്‍ ക്രിസ്​മസ് തലേന്ന്​ പുറത്തിറങ്ങിയത്. ലിജോ ചേരാനല്ലൂര്‍ ഓര്‍ക്കസ്‌ട്രേഷനും ബി​േൻറാ മുളങ്കൊമ്പില്‍ നിര്‍മാണവും നിര്‍വഹിച്ചു. സമീക്ഷയില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള യൂനിറ്റി​ൻെറ ചുമതല വഹിക്കുന്ന ഫാ. ഇമ്മാനുവലാണ് പാട്ടുകാരെ കണ്ടെത്തിയത്. (പടം... ഒഡിഷ സ്വദേശികളായ പാട്ടുകാര്‍ക്കൊപ്പം ഫാ. ജോണ്‍ പുതുവ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story