Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ഇ.ബിക്ക്...

കെ.എസ്.ഇ.ബിക്ക് മുന്നില്‍ ഒരു കൊട്ട ചോറുമായി ഹോട്ടല്‍ ഉടമയുടെ പ്രതിഷേധം

text_fields
bookmark_border
കെ.എസ്.ഇ.ബിക്ക് മുന്നില്‍ ഒരു കൊട്ട ചോറുമായി ഹോട്ടല്‍ ഉടമയുടെ പ്രതിഷേധം
cancel
മലയാറ്റൂര്‍: കെ.എസ്.ഇ.ബിക്ക് മുന്നില്‍ ഹോട്ടല്‍ ഉടമ ഒരു കൊട്ട ചോറുമായി പ്രതിഷേധിച്ചു. മലയാറ്റൂര്‍ തോട്ടുവയില്‍ ജനകീയ ഹോട്ടല്‍ നടത്തുന്ന കല്ലേലി വീട്ടില്‍ സജീവാണ് മലയാറ്റൂര്‍ കെ.എസ്.ഇ.ബിക്ക് മുന്നില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സം സൃഷ്​ടിക്കുന്നത് മൂലം വലിയ നഷ്​ടം ഉണ്ടാകുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിച്ചത്. ജനകീയ ഹോട്ടലില്‍ ഉച്ചയൂണ് നല്‍കുന്നതിന് വൈദ്യുതി ഇ​െല്ലങ്കില്‍ ഏറെ ബുദ്ധിമുട്ടാണ്. തലേദിവസം അറിയിപ്പ് ലഭിച്ചാല്‍ അതിനുള്ള ക്രമീകരണം നടത്താമെന്ന് ഹോട്ടൽ ഉടമ പറയുന്നു. മലയാറ്റൂരിൽ കെ.എസ്.ഇ.ബി ലൈന്‍ ഓഫ് ചെയ്യുമ്പോള്‍ വേണ്ട അറിയിപ്പ് നല്‍കാറി​െല്ലന്ന് നേര​േത്ത ആരോപണമുണ്ട്. മൊബൈലില്‍ മെസേജോ സോഷ്യല്‍ മീഡിയ വഴിയോ പത്രമാധ്യമങ്ങളിലൂടെയോ മുന്‍കൂട്ടി അറിയിപ്പ് നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ചിത്രം: മലയാറ്റൂര്‍ കെ.എസ്.ഇ.ബിക്ക് മുന്നില്‍ ജനകീയ ഹോട്ടല്‍ ഉടമ ഒരു കൊട്ട ചോറുമായി പ്രതിഷേധിച്ചപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story