Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീന്തൽ...

നീന്തൽ പഠിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
നീന്തൽ പഠിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
cancel
ചങ്ങനാശ്ശേരി: സഹോദരനും സുഹൃത്തുക്കൾക്കൊപ്പം വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപം വാര്യത്ത്കുളത്തിൽ (തിരുവെങ്കിടപുരം ക്ഷേത്രക്കുളം) നീന്തൽ പഠിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പുഴവാത് കൊട്ടാരച്ചിറ പരേതനായ ഷാജിയുടെ മകൻ വിഷ്ണുവാണ്​ (28) മരിച്ചത്. ചങ്ങനാശ്ശേരി ഹോർട്ടികോർപ്പിലെ ജീവനക്കാരനാണ്​. ശനിയാഴ്ച വൈകീട്ട്​ 6.30ഓടെയാണ്​ സംഭവം. അനുജൻ കണ്ണനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. നീന്തൽ പഠിക്കുന്നതിനിടെ കുളത്തിലെ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിപ്പോയ വിഷ്ണു താഴ്ന്നുപോകുന്നത് കണ്ട് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ കുളത്തിലിറങ്ങി വിഷ്ണുവിനെ കരക്കെടുത്ത്​ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി അഗ്​നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം തുരുത്തി യൂദാപുരം ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. എ.ഐ.വൈ.എഫ് മണ്ഡലം മുൻ സെക്രട്ടറിയും സി.പി.ഐ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്​ വിഷ്​ണു. മാതാവ്: സതി. ഭാര്യ: പ്രീതി. ഏക മകൾ: ദക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story