Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:38 AM IST Updated On
date_range 19 Dec 2021 5:38 AM ISTചാത്തനാട് പാലത്തിെൻറ അപ്രോച്ച് റോഡ് നിര്‍മാണം ഉടൻ ആരംഭിക്കും -പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
ചാത്തനാട് പാലത്തിൻെറ അപ്രോച്ച് റോഡ് നിര്‍മാണം ഉടൻ ആരംഭിക്കും -പ്രതിപക്ഷ നേതാവ് പറവൂർ: ചാത്തനാട്-വലിയകടമക്കുടി പാലത്തിൻെറ അപ്രോച്ച് റോഡിൻെറ നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂമി വിട്ടുനൽകുന്ന രേഖകൾ സമർപ്പിച്ച ഏഴിക്കര വില്ലേജിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുക ഈ മാസംതന്നെ കൊടുക്കും. രേഖകൾ സമർപ്പിക്കാത്തവർക്ക് അത് ഏൽപിക്കുന്ന മുറക്ക് നൽകും. ചാത്തനാട് ഭാഗത്തെ നിർമാണപ്രവർത്തനങ്ങളാണ് ആദ്യം ആരംഭിക്കുന്നത്. തുടർന്ന് കടമക്കുടിയിലെ നിർമാണവും പൂർത്തിയാക്കും. പാലത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഇപ്പോൾ നൽകുന്ന പുനരധിവാസ പാക്കേജിനും നഷ്ടപരിഹാരത്തുകക്കും പുറമെ മൂന്നു സൻെറ് ഭൂമികൂടി അനുവദിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യമായ നടപടി വേഗത്തിലാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. കലക്ടർ ജാഫർ മാലിക്കിൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസൻെറ്, കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് മേരി വിൻസൻെറ് തുടങ്ങിയവർ പങ്കെടുത്തു. സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ പറവൂർ: ചാത്തനാട്-വലിയകടമക്കുടി പാലത്തിൻെറ പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും കൊടുത്ത് പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സാഹചര്യമെത്തിയപ്പോൾ സി.പി.എമ്മിൻെറ സമരം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഴിക്കര പഞ്ചായത്തിൽ വീടുവീടാന്തരം ഒപ്പുശേഖരണം നടത്തുന്ന സി.പി.എം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലാണ് സമരം നടത്തേണ്ടത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ ജിഡ കൗൺസിൽ പുനഃസംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് രണ്ടര വർഷം കഴിഞ്ഞാണ് ഗോശ്രീ ഐലൻഡ് ഡെവലപ്മൻെറ് അതോറിറ്റി പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് മുഖ്യമന്ത്രി ആകെ പങ്കെടുത്തത് ഒരു യോഗത്തിലും. എൽ.ഡി.എഫ് സർക്കാർ ജിഡയോടും ഈ ദ്വീപ് സമൂഹങ്ങളോടും അവിടത്തെ ജനങ്ങളോടും കാണിക്കുന്ന അവഗണനക്കെതിരെയാണ് പ്രതിഷേധം വേണ്ടതെന്നും സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story