Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാട്ടുകാരുടെ...

നാട്ടുകാരുടെ പ്രതിഷേധം; ബിവറേജസ് ഔട്ട്​ലെറ്റ് അടച്ചു

text_fields
bookmark_border
പറവൂർ: പെരുമ്പടന്നയിലെ ജനവാസമേഖലയിൽ ആരംഭിച്ച ബിവറേജസ് കോർപറേഷ​ൻെറ ചില്ലറ വിൽപനശാല മണിക്കൂറുകൾക്കുള്ളിൽ അടപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ മുൻ മന്ത്രി എസ്. ശർമ സ്ഥലത്തെത്തി. വിൽപന കേന്ദ്രത്തിനെതിരെ അദ്ദേഹവും പ്രതികരിച്ചതോടെയാണ് പ്രവർത്തനം നിർത്തിവെച്ചത്. പറവൂർ-ചെറായി പ്രധാന റോഡിൽ പെരുമ്പടന്ന പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ശനിയാഴ്ച ഔട്ട്​ലെറ്റ് ആരംഭിച്ചത്. മദ്യക്കുപ്പികൾ വാഹനത്തിൽ കൊണ്ടുവന്നപ്പോൾ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചെങ്കിലും കോടതിവിധിയുണ്ടെന്ന കാരണം പറഞ്ഞ് പൊലീസ്​ സംരക്ഷണത്തിൽ ഇറക്കി. ഇതോടെ ശർമയും സ്ഥല​ത്തെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. ആ സമയത്തും കോടതി വിധിയുണ്ടെന്ന ന്യായം നിരത്തുകയായിരുന്നു അധികൃതർ. തുടർന്ന് കോടതിവിധി കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അടുത്ത ദിവസമേ വിധി പകർപ്പ് ലഭിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇവിടെ ചില്ലറ വിൽപനശാല സ്ഥാപിക്കരുതെന്ന് നേര​േത്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ശർമ പറഞ്ഞു. കന്യാസ്ത്രീ മഠവും മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ താമസകേന്ദ്രവും പ്രവർത്തിക്കുന്നതിന്​ തൊട്ടടുത്തായി ഔട്ട്​ലെറ്റ് തുടങ്ങിയ നടപടി ശരിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ മന്ത്രി എം.വി. ഗോവിന്ദനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഔട്ട്​ലെറ്റ് അടച്ചു പൂട്ടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story