Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡുകൾ നന്നാക്കാൻ...

റോഡുകൾ നന്നാക്കാൻ അടിയന്തര നടപടിയെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ തകർന്ന റോഡുകൾ നന്നാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന്​ സർക്കാർ ഹൈകോടതിയിൽ. ‌എറണാകുളം ഗോശ്രീപാലം അറ്റകുറ്റപ്പണികൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്​. ഇതിന്​ കലക്ടർ മേൽനോട്ടം വഹിക്കും. ജോലികൾ ഈ മാസം 28ഓടെ പൂർത്തിയാകും. പരാതികളുടെയും മറ്റും അടിസ്ഥാനത്തിൽ തയാറാക്കിയ മോശം റോഡുകളുടെ പട്ടിക ഹൈകോടതിയിൽ നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്​തമാക്കി പുരോഗതി റിപ്പോർട്ട്​ നൽകുമെന്നും സർക്കാർ അറിയിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹരജികളാണ്​ കോടതി പരിഗണിക്കുന്നത്. കിഴക്കമ്പലം -നെല്ലാട് റോഡി​ൻെറ ജോലികൾ ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് പൊതുമരാമത്ത്​ അധികൃതർ അറിയിച്ചു. പൂർത്തിയാകാൻ ഒരു വർഷമെടുക്കും. പുരോഗതി റിപ്പോർട്ട് അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ നൽകും. പൊതുമരാമത്ത്​, തദ്ദേശ സ്​ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളാണ്​ തകർന്നുകിടക്കുന്നതെന്ന്​ കോടതി ആവർത്തിച്ചു. പഞ്ചായത്ത്, നഗരസഭ കാര്യ ഡയറക്ടർമാർ റോഡുകളുടെ പട്ടിക പരിശോധിക്കുമെന്ന്​ സർക്കാർ വ്യക്​തമാക്കി. ഗോശ്രീ പാലം ഇറങ്ങുമ്പോഴുള്ള ആദ്യ റൗണ്ട് എബൗട്ടിൽ ഹൈമാസ്​റ്റ്​ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി എറണാകുളം പ്രോജക്ട് ഡയറക്ടറെ സ്വമേധയ കക്ഷിചേർത്തു. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുമെന്ന് അതോറിറ്റി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story