Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി-മലയാറ്റൂര്‍...

കാലടി-മലയാറ്റൂര്‍ റോഡില്‍ ഗതാഗതക്കുരുക്ക്

text_fields
bookmark_border
മലയാറ്റൂര്‍: കാലടി ശ്രീശങ്കര പാലം സാങ്കേതിക പരിശോധനക്ക്​ അടച്ചതോടെ . റോഡിന്​ താങ്ങാവുന്നതിനും അപ്പുറം ഭാരമുള്ള വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇത് റോഡിനു കേടുപാടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങള്‍ മലയാറ്റൂര്‍-കോടനാട് പാലത്തി​ൻെറ ബലക്ഷയത്തിനും ഇടയാക്കും. ഇപ്പോള്‍ വലിയ തോതി​െല പൊടിശല്യവുമുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ, കേബിളുകള്‍ ഇവയെല്ലാം പൊട്ടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം വാഹനമിടിച്ച് വൈദ്യുതി പോസ്​റ്റ്​ ഒടിഞ്ഞിരുന്നു. സംഭവങ്ങള്‍ നടന്നാല്‍ വാഹനങ്ങള്‍ പലതും നിര്‍ത്താതെ പോകുന്ന സ്ഥിതിയാണ്. കേബിളുകള്‍ പൊട്ടുന്നതിനാല്‍ ആയിരക്കണക്കിന്​ രൂപയുടെ നഷ്​ടമാണ് ദി​േനന ഉണ്ടാകുന്നതെന്ന് കേബിള്‍ ടി.വി നടത്തിപ്പുകാരനായ മലയാറ്റൂര്‍ സ്വദേശി എം.എസ്. മണികണ്ഠന്‍ പറഞ്ഞു. അടിയന്തരമായി കണ്ടെയ്‌നര്‍പോലുള്ള വലിയ വാഹനങ്ങള്‍ മറ്റൊരു റോഡിലൂടെ തിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് ​െറസിഡൻറ്​സ്​ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story