Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: ആലപ്പുഴയിലും കോട്ടയത്തും താറാവുക​െള കൊല്ലുന്നത്​ തുടരുന്നു

text_fields
bookmark_border
ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക്​ വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകൾ അതിജാ​​ഗ്രതയിൽ. ഇരുജില്ലയിലെയും അഞ്ച്​ പഞ്ചായത്തിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്​. ആദ്യമായി രോഗം തിരിച്ചറിഞ്ഞ ആലപ്പുഴയിലെ തകഴി പഞ്ചായത്തിനുപുറമെ നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ വെച്ചൂർ, അയ്​മനം, കല്ലറ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗഭീഷണി ഒഴിവാക്കാൻ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നത്​ തുടരുകയാണ്​. ആലപ്പുഴ ജില്ലയിൽ പുറക്കാട് പഞ്ചായത്തിലും താറാ‍വുകൾ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെനിന്ന്​ ശേഖരിച്ച സാമ്പിൾ ഫലം വന്നിട്ടില്ല. നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ ആകെ 18,000 താറാവിനെയാണ് പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. നെടുമുടിയിൽ 2022 താറാവിനെ ബുധനാഴ്​ച കൊന്നു. കോട്ടയത്ത്​ മൂന്ന്​ പഞ്ചായത്തിലായി 11,268 താറാവിനെയാണ്​ നശിപ്പിച്ചത്​. അതിവ്യാപനം തടയാൻ​ താറാവുകളെ കൊന്ന് ദഹിപ്പിക്കുകയാണ്​ (കള്ളിങ്) ചെയ്യുന്നത്​. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തി​ൻെറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഉൾ​െപ്പടെ കള്ളിങ് ചെയ്യും. അതിനിടെ, നെടുമുടിയിൽ താറാവ്​ കർഷകനും തൊഴിലാളികൾക്കും പനി ബാധിച്ചത്​ ആശങ്ക പരത്തിയിട്ടുണ്ട്​. പക്ഷികളിൽനിന്ന്​ പിടിപെട്ടതാണോയെന്ന്​ പരിശോധനക്കു ശേഷമേ വ്യക്തമാകൂ. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ​ മുന്‍കരുതല്‍ നടപടി ശക്തമാക്കാൻ ആരോഗ്യവകുപ്പിന് ആലപ്പുഴ ജില്ല കലക്​ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ​ ഭോപാലിലെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ പരിശോധന നടത്തിയാണ്​ രണ്ട്​ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്​. എച്ച് 5 എൻ1 വിഭാഗത്തിൽപെടുന്ന വൈറസി​ൻെറ സാന്നിധ്യമാണ് കണ്ടെത്തിയത്. ദേശാടനപ്പക്ഷികളിൽനിന്നാകാം രോഗം പിടിപെട്ടതെന്നാണ്​ മൃഗസംരക്ഷണ വകുപ്പ്​ നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story