Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:36 AM IST Updated On
date_range 13 Dec 2021 5:36 AM ISTലഹരിവിരുദ്ധ സന്ദേശമുയർത്തി എം.എൽ.എയുടെ ഭവനസന്ദർശനം
text_fieldsbookmark_border
കോലഞ്ചേരി: ലഹരിക്കെതിരെ ജനജാഗ്രതയൊരുക്കി പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. പട്ടികജാതി വികസന വകുപ്പും എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മഴുവന്നൂർ പഞ്ചായത്തിലെ അന്ത്യാളൻ പറമ്പ് കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും ഭവനസന്ദർശനവും നടത്തിയത്. ആർദ്രത ബാലഭവനിൽ ബോധവത്കരണ ക്ലാസോടെ പരിപാടിക്ക് തുടക്കംകുറിച്ചു. ബിബിൻ ജോർജ് ക്ലാസ് നയിച്ചു. തുടർന്ന് വാർഡ് മെംബർ കെ.കെ. ജയേഷിൻെറ അധ്യക്ഷതയിൽ ജനകീയ മുഖാമുഖം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് കമീഷണർ ബാബു വർഗീസ് മുഖ്യാതിഥിയായി. സിവിൽ എക്സൈസ് ഓഫിസർ ടി.എസ്. ഗോപാലകൃഷ്ണൻ, വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ കെ.എ. ഫൈസൽ, ശ്രീനാഥ് ശ്രീധരൻ, ബിജു എം. ജോർജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്നാണ് അന്ത്യാളൻപറമ്പ് കോളനിയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും അസി. എക്സൈസ് കമീഷണർ ബാബു വർഗീസിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ഭവനസന്ദർശനം നടത്തിയത്. ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കാൻ ഫോൺ നമ്പറുകളും വിതരണം ചെയ്തു. മഴുവന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ലഹരി മാഫിയ സജീവമാണെന്ന പരാതിയെത്തുടർന്നാണ് ഇത്തരമൊരു പരിപാടി നടന്നത്. പരിപാടികൾക്ക് എസ്.സി കോഓഡിനേറ്റർ ഇ.എസ്. ആര്യ നേതൃത്വം നൽകി. ഫോട്ടോ : ലഹരിവിരുദ്ധ പ്രചാരണ ഭാഗമായി പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ണൂർ പട്ടികജാതി കോളനിയിലെ വീടുകളിൽ ലഘുലേഖ വിതരണം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story