Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:36 AM IST Updated On
date_range 13 Dec 2021 5:36 AM ISTടയർ പൊട്ടി: തടിയുമായി എത്തിയ പിക്അപ് വാൻ റോഡിൽ കുടുങ്ങി എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: അമിതമായി തടി കയറ്റി എത്തിയ പിക്അപ് വാൻ ടയർ പൊട്ടി നടുറോഡിൽ കുടുങ്ങി. നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അരമനപ്പടിയിൽ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് വന്ന പിക്അപ് വാനാണ് അപകടത്തിൽപെട്ടത്. വാൻ നടുറോഡിൽ കുടുങ്ങിയതോടെ ഗതാഗതം താറുമാറായി. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളെടുത്താണ് വാഹനം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലേക്കു തടി കൊണ്ടുപോകുകയായിരുന്നു വാൻ. െപാലീസ് എത്തി പരിശോധിച്ചപ്പോൾ സ്റ്റെപ്പിനി ടയേറാ ജാക്കിേയാ മറ്റു സംവിധാനങ്ങളൊ ഇല്ലായിരുന്നു. എന്തിനേറെ ഡ്രൈവർക്ക് ലൈസൻസും ഇല്ല. പുറമെ അമിതഭാരവും. ഗതാഗതനിയമങ്ങൾ കാറ്റില്‍പറത്തിയാണ് തടിയുമായി നൂറുകണക്കിനു ചരക്കുവാഹനങ്ങൾ ഈ വഴി എത്തുന്നത്. ലോറിയിൽനിന്ന് തടി റോഡിലേക്ക് അഴിഞ്ഞുവീണും തടിലോറികൾ മറിഞ്ഞും ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. അമിതഭാരം മൂലം ടയര്‍ പൊട്ടിയും ആക്സില്‍ ഒടിഞ്ഞും നടുറോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ലോറികള്‍ കിടക്കുന്നത് പതിവു കാഴ്ചയാണ്. കയറുകൊണ്ട് കെട്ടിയാണ് ലോറികള്‍ക്കുപിന്നില്‍ തടികള്‍ ലോറിെയക്കാളും ഉയരത്തില്‍ അടക്കിവെക്കുന്നത്. പിറകില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലെ കാഴ്ച മുഴുവന്‍ തടയും. കയറിൻെറ ഏതെങ്കിലും ഭാഗം പൊട്ടിയാല്‍ തടികളെല്ലാം പിന്നിൽ വരുന്ന വാഹനത്തിലേക്കായിരിക്കും വീഴുക. തടി വാങ്ങുന്നതിന് റോഡിൻെറ പലഭാഗത്തും കാത്തുനില്‍ക്കുന്ന ഇടനിലക്കാര്‍ തടി ലോറികള്‍ റോഡില്‍തന്നെ പലയിടത്തും തടഞ്ഞിടുന്നതും പതിവാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൺമുന്നിലൂടെയാണ് ഇത്തരം വാഹനങ്ങൾ അപകടാവസ്ഥയിൽ കടന്നുപോകുന്നതെങ്കിലും നടപടി ഉണ്ടാകാറില്ല. നഗരത്തിലെ അരമനപ്പടിയിൽ ടയർ പൊട്ടി ഗതാഗതക്കുരുക്ക് സൃഷ്ടിച്ച പിക്അപ് വാൻ Em Mvpa 3 van

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story