Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:35 AM IST Updated On
date_range 11 Dec 2021 5:35 AM ISTജില്ലയിൽ വളർച്ചയുടെ ഗ്രാഫ് ഉയർത്തി സി.പി.എം
text_fieldsbookmark_border
കൊച്ചി: പാർട്ടി അംഗത്വത്തിൽ 25 ശതമാനം വളർച്ചയുമായി ജില്ലയിൽ സി.പി.എം. നിലവിൽ 41,618 അംഗങ്ങൾ പാർട്ടിക്കുണ്ട്. സി.ഐ.ടി.യു, കർഷക സംഘം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ ബഹുജന സംഘടനകളിലായി രണ്ടര ലക്ഷം പേരുടെ അംഗത്വ വർധനവാണ് മൂന്നുവർഷം കൊണ്ട്് നേടിയത്. ഒമ്പത് ലക്ഷം പേർ ജില്ലയിൽ വിവിധ വർഗ ബഹുജന സംഘടനകളിലായി അംഗത്വം നേടിയിട്ടുണ്ടെന്നും ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക്കൽ കമ്മിറ്റികൾ 182ൽ നിന്നും 162ലേക്ക് കുറച്ചു. 3121 ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ജില്ല കമ്മിറ്റിയിൽ മൊത്തം 46 പേരാണ് ഉള്ളതെങ്കിലും നിലവിൽ ചിലർ പാർട്ടി നടപടി നേരിട്ടതോടെ എണ്ണം 39 ആയി. 2020 തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മുമ്പത്തെക്കാൾ അരശതമാനം വോട്ട് മാത്രമേ കൂടുതൽ നേടാനായുള്ളൂ. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ തവണത്തെക്കാൾ 0.97 ശതമാനം വോട്ടുകുറഞ്ഞു. ഇത് ട്വൻറി20 എന്ന സംഘടന മൊത്തം വോട്ടിൻെറ 7.35 ശതമാനം നേടിയത് െകാണ്ടാണ്. എൽ.ഡി.എഫിന് 19,000 വോട്ടുകുറഞ്ഞപ്പോൾ കോൺഗ്രസിന് 6000 വോട്ടും ബി.ജെ.പിക്ക് മൂന്നര ശതമാനം വോട്ടും കുറഞ്ഞു. എങ്കിലും അഞ്ച് സീറ്റുകളെന്നത് നിലനിർത്താൻ കഴിഞ്ഞതും കൊച്ചി കോർപറേഷൻ ഭരണം പിടിക്കാനായതും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ നേട്ടമാണെന്ന് അേദ്ദഹം പറഞ്ഞു. സംസ്ഥാന സർക്കാറിൻെറ ലൈഫ് ഭവന പദ്ധതിക്ക് പിന്തുണയായി ഒരു ലോക്കൽ കമ്മിറ്റി ഒരു വീടെന്ന മാനദണ്ഡത്തിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നു. നിലവിൽ 121 വീടുകൾ പൂർത്തീകരിച്ച് താക്കോൽ കൈമാറി. മാർച്ചിന് മുമ്പ് 20 വീടുകൾ കൂടി കൈമാറുന്ന തരത്തിൽ പണി നടക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കിടപ്പുരോഗികളെ ലക്ഷ്യമിട്ട് 15 ഫിസിയോ തെറപ്പി സൻെററുകൾ തുറന്നു. അഞ്ച് സൻെററുകൾ കൂടി തുറക്കും. ആംബുലൻസുകൾ സൗകര്യം കൂടി ഏർപ്പെടുത്തിവരുന്നു. ജില്ലയിൽ 4250 ഏക്കറിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൃഷി ചെയ്തു. സ്ത്രീ സുരക്ഷക്ക് മുഴുവൻ ലോക്കൽ കമ്മിറ്റികളുടെ കീഴിലും ജാഗ്രത സമിതികൾ വഴി നിയമസഹായം ലഭ്യമാണെന്നും സി.എൻ. മോഹനൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story