Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഫ. സീതാരാമന്‍...

പ്രഫ. സീതാരാമന്‍ സ്മാരക പരിസ്ഥിതി പുരസ്‌കാരം ഏര്‍പ്പെടുത്തും

text_fields
bookmark_border
പ്രഫ. സീതാരാമന്‍ സ്മാരക പരിസ്ഥിതി പുരസ്‌കാരം ഏര്‍പ്പെടുത്തും
cancel
പെരുമ്പാവൂര്‍: പ്രഫ. സീതാരാമന്‍ സ്മാരക പരിസ്ഥിതി പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി തീരുമാനിച്ചു. അദ്ദേഹത്തി​ൻെറ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണ ബോധവത്​കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തെയാണ് 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡിന്​ ഓരോ വര്‍ഷവും തെരഞ്ഞെടുക്കുക. അനുസ്മരണ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. മാനവദീപ്തി പ്രസിഡൻറ്​ വര്‍ഗീസ് പുല്ലുവഴി അധ്യക്ഷത വഹിച്ചു. ടി.എം. വര്‍ഗീസ്, ശിവന്‍ കദളി, എം.കെ. ശശിധരന്‍പിള്ള, എം.ജി. സുനില്‍കുമാര്‍, പോള്‍ ആത്തുങ്കല്‍, അബ്​ദുല്‍ ജബ്ബാര്‍ മേത്തര്‍, കെ.വി. മത്തായി, ടി.എ. വര്‍ഗീസ്, കെ. മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Dr. C.M. Joy പ്രഫ. സീതാരാമ​ൻെറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മാനവദീപ്തി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡോ. സി.എം. ജോയ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story