Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുക്കുപണ്ടം...

മുക്കുപണ്ടം പണയം​െവച്ച് പണം തട്ടിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയം​െവച്ച് പണം തട്ടിയയാൾ അറസ്​റ്റിൽ
cancel
Atn. Kochi കട്ടപ്പന: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയയാൾ അറസ്​റ്റിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസ്യയാണ് അറസ്​റ്റിലായത്. 2021 മാർച്ച് 19ന്​ കട്ടപ്പന പുതിയ ബസ് സ്​റ്റാൻഡിന് സമീപം പ്രവൃത്തിക്കുന്ന വടക്കേമുറിയിൽ ഫിനാൻസിൽ 16.5 ഗ്രാം തൂക്കമുള്ള മുക്കുപണ്ടങ്ങൾ പണയം ​െവച്ച് 57,000 രൂപ കൈക്കലാക്കിയിരുന്നു. ബുധനാഴ്ച കോതമംഗലത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം​െവക്കാൻ ശ്രമിക്കവെയാണ് അറസ്​റ്റ്. ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പനയിലെ സ്ഥാപനത്തിൽ നടത്തിയ തട്ടിപ്പ് പുറത്തുവന്നത്. പ്രാഥമിക പരിശോധനയിൽ മുക്കുപണ്ടമെന്ന്​ കണ്ടെത്താൻ കഴിയാത്ത തരത്തിൽ നിർമിച്ച വളകളാണ് ഇയാൾ കട്ടപ്പനയിലെ സ്ഥാപനത്തിൽ പണയപ്പെടുത്തിയത്. പിന്നീട് ധനകാര്യ സ്ഥാപനത്തിൻെറ ഓഡിറ്റിങ് സമയത്ത്​ വളകൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാൾ നൽകിയ രേഖകൾ പ്രകാരം ബാങ്ക് ജീവനക്കാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നൽകിയ രേഖയും വ്യാജമാണെന്ന് മനസ്സിലായത്. പ്രതിയെ വെള്ളിയാഴ്​ച കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ്കുമാർ, എസ്.ഐ എം.എസ് ശംസുദ്ദീൻ, ഗ്രേഡ് എസ്.ഐ നിസാർ, സി.പി.ഒമാരായ എബിൻ, ഹരി എന്നിവരാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്​. തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മംഗലാപുരം കേന്ദ്രീകരിച്ചാണ് മുക്കുപണ്ടം നിർമാണം. പണയപ്പെടുത്തുന്നയാൾ നൽകുന്ന രേഖകളും വ്യാജമായിരിക്കും. പണയപ്പെടുത്തി ലഭിക്കുന്ന തുകയുടെ 90 ശതമാനവും സംഘത്തിലെ പ്രധാനിക്കാണ്​. സംഘത്തിലെ പ്രധാനിയെ കണ്ടെത്താൻ അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്​. ഫോട്ടോ. അറസ്​റ്റിലായ പീറ്റർ ദേവസ്യ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story