Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിനിൽ...

വൈപ്പിനിൽ തെരുവുനായ്​ശല്യം രൂക്ഷം 

text_fields
bookmark_border
വൈപ്പിനിൽ തെരുവുനായ്​ശല്യം രൂക്ഷം 
cancel
വൈപ്പിന്‍: ഒരിടവേളക്കുശേഷം വൈപ്പിന്‍കരയില്‍ രൂക്ഷമായ തെരുവുനായ്​ശല്യം. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ എന്നിങ്ങനെ ആറ്​ പഞ്ചായത്തിലും തെരുവുനായ്​ ഭീഷണിമൂലം ആളുകൾക്ക് വഴിനടക്കാനാവാത്ത സാഹചര്യം. വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. പല കോണുകളിൽനിന്നും പരാതികൾ ഉയർന്നിട്ടും പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ്​ ആക്ഷേപം. പൊതുനിരത്തുകളും കടവരാന്തകളും നായ്​ക്കളുടെ വിഹാര കേന്ദ്രമായി മാറി. നിരവധി സന്ദര്‍ശകര്‍ എത്തുന്ന ചെറായി, മുനമ്പം, കുഴുപ്പിള്ളി, പുതുവൈപ്പ്, വളപ്പ് ബീച്ചുകളിലും തെരുവുനായ്​ക്കളുടെ ശല്യം രൂക്ഷമാണ്. സന്ദര്‍ശകര്‍ ഭയപ്പെട്ടാണ് ഇവിടേക്ക് എത്തുന്നത്. ചിലയിടങ്ങളില്‍ തെരുവുനായ്​ക്കള്‍ കൂട്ടത്തോടെ ഇറങ്ങി വീടുകളിലെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നുണ്ട്. ഇടവഴികളിൽനിന്നും പ്രധാന റോഡിലേക്ക് ഓടിയിറങ്ങുന്ന നായ്ക്കൾ സ്കൂട്ടർ യാത്രക്കാർക്ക് പിറകെ ഓടി ആക്രമിക്കാൻ ശ്രമിക്കുന്നത് അപകടത്തിന്​ കാരണമാകുന്നു. ഇവയെ വന്ധ്യംകരണം നടത്താനും പഞ്ചായത്തുകളോട് ഇതിനുള്ള ഫണ്ട് നീക്കിവെക്കാനും നിര്‍ദേശം വന്നെങ്കിലും പഞ്ചായത്തുകള്‍ ഇതിന്​ മുന്നിട്ടിറങ്ങുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ​െറസിഡൻറ്​സ്​ അസോസിയേഷനുകളും മൃഗസംരക്ഷണ വകുപ്പും ഓരോ പ്രദേശ​െത്തയും തെരുവുനായ്​ക്കളെ വന്ധ്യംകരണം നടത്താന്‍ മുന്നോട്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. Naya koottam : ചത്തങ്ങാട് വടക്കേക്കരയിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story