Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂട്ട ബലാത്സംഗം:...

കൂട്ട ബലാത്സംഗം: പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ്

text_fields
bookmark_border
കാക്കനാട്: ഇൻഫോപാർക്കിന് സമീപം മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ്. സൈബർ സെല്ലി​ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽനിന്ന്​ വിവരം ലഭി​െച്ചന്നാണ് സൂചന. പ്രതികളായ അജ്മൽ, ഷെമീർ, ലോഡ്ജ് നടത്തിപ്പുകാരിയും തമിഴ്നാട് സ്വദേശിനിയുമായ ക്രിസ്​റ്റീന എന്നിവര്‍ ഒളിവിൽ പോയശേഷം ഇതുവരെ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പൊലീസ് നിഗമനം. അതേസമയം, കേസിൽ രണ്ടാം പ്രതിയായ സലീം കുമാറി​ൻെറ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടർന്നു. റിമാൻഡിലായിരുന്ന ഇയാളെ ബുധനാഴ്ചയാണ് പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയത്. സംഭവം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്‌. ഫോട്ടോ ഷൂട്ടിന്​ കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശിനിയെയാണ് ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിലെ ലോഡ്ജിൽ​െവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പ്രതികൾ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തി പിന്നീടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ക്രിസ്​റ്റീന ഇവർക്ക് ഒത്താശ ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story