Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗവേഷണരംഗത്ത്​...

ഗവേഷണരംഗത്ത്​ ഡി.ആർ.ഡി.ഒയുമായി കുസാറ്റ് സഹകരിക്കും

text_fields
bookmark_border
കൊച്ചി: സമുദ്ര ഇലക്​ട്രോണിക്സ് ഗവേഷണരംഗത്ത് ഡി.ആർ.ഡി.ഒയുമായി കുസാറ്റി​ൻെറ സഹകരണം വലിയ നേട്ടങ്ങൾക്ക് വഴിതുറക്കുമെന്ന് കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പറഞ്ഞു. കുസാറ്റ് ഇലക്​ട്രോണിക്‌സ് വകുപ്പ്​ കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രവും സി.എസ്.ഐ.ആറുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സി​മ്പോസിയം 'സിംപോൾ 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിമ്പോസിയത്തി​ൻെറ പ്രബന്ധ സമാഹാരം ഡി.ആർ.ഡി.ഒ എയ്റോനോട്ടിക്കൽ സിസ്‌റ്റം ഡയറക്ടർ ഡോ. ടെസി തോമസ് പ്രകാശനം ചെയ്തു. മുഖ്യാതിഥി കേന്ദ്ര പ്രതിരോധവകുപ്പ് റിസർച് ആൻഡ് ​െഡവലപ്മൻെറ്​ സെക്രട്ടറി ഡോ. സതീഷ് റെഡ്‌ഡിക്ക് ബിപിൻ റാവത്തി​ൻെറ മരണത്തി​ൻെറ പശ്ചാത്തലത്തിൽ പങ്കെടുക്കാനായില്ല. സൗത്ത് നേവൽ കമാൻഡ് ചീഫ് ഓഫ് സ്​റ്റാഫ് റിയർ അഡ്മിറൽ ആൻറണി ജോർജ്, കുസാറ്റ് ഇലക്‌ട്രോണിക്‌സ് വകുപ്പ്​ മേധാവി ഡോ. എം.എച്ച്. സുപ്രിയ, അരുൺ എ. ബാലകൃഷ്ണൻ, ഡോ. എസ്. നലേശ് തുടങ്ങിയവർ സംസാരിച്ചു. സിമ്പോസിയത്തി​ൻെറ ഭാഗമായി ലോകത്തെ പ്രമുഖ ഇലക്​ട്രോണിക്‌സ് നിർമാതാക്കളായ സോണി പുറത്തിറക്കിയ ത്രീ ഡി സെൻസിങ്​ ആൻഡ് സ്‌​േപഷ്യൽ ഡിസ്​​േപ്ലയുടെ പ്രദർശനം വെള്ളിയാഴ്​ച ഉണ്ടാവും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. കണ്ണടയുടെ സഹായമില്ലാതെതന്നെ ത്രീ ഡി കാഴ്‌ചകൾ അനുഭവിച്ചറിയാം എന്നതാണ് ഈ നൂതന സാങ്കേതികവിദ്യയുടെ പ്രത്യേകത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story