Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:41 AM IST Updated On
date_range 9 Dec 2021 5:41 AM ISTവസ്ത്രവ്യാപാര മേഖലയിലെ ജി.എസ്.ടി വർധന പിന്‍വലിക്കണം -കെ.ടി.ജി.എ
text_fieldsbookmark_border
കൊച്ചി: വസ്ത്രവ്യാപാര മേഖലക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കിയത് പിന്‍വലിക്കണമെന്ന് കേരള ഗാര്‍മൻെറ്സ് ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.ടി.ജി.എ) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനങ്ങളുടെ കുടുംബ ബജറ്റിനൊപ്പം തകരുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരംകൂടിയാണ്. വിലവര്ധനക്കുപുറെമ ഉദ്യോഗസ്ഥ തേര്‍വാഴ്ചക്കും അഴിമതിക്കും ഈ വര്‍ധന വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷത്തില്‍ ഏഴോ എട്ടോ ജനിതകമാറ്റം സംഭവിച്ച് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെക്കാളും വലിയ മഹാമാരിയാണ് നാല് വര്‍ഷത്തിനുള്ളില്‍ 1200 മാറ്റം വരുത്തിയ ജി.എസ്.ടി. വസ്ത്രമേഖല ഇരുപതിലേറെ മൂല്യവര്‍ധിത ഘട്ടങ്ങളില്‍കൂടി കടന്നുപോകുന്നതിനാല്‍ അവസാനം പതിക്കുന്ന നികുതി 12 ശതമാനമെന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. എം.എസ്.എം.ഇയില്‍ ഉള്‍പ്പെടുത്തി വ്യവസായങ്ങള്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ വ്യാപാരമേഖലക്കുകൂടി ബാധകമാക്കുക, കോവിഡ് ഒഴിയാത്ത സാഹചര്യത്തില്‍ വായ്പ മൊറട്ടോറിയം പ്രഖ്യാപിക്കുക, ഓണ്‍ലൈന്‍ കുത്തകകള്‍ക്ക്് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, വ്യാപാരികള്‍ക്കുമാത്രമുള്ള പ്ലാസ്റ്റിക് നിരോധനവും പിഴയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡൻറ് ടി.എസ്. പട്ടാഭിരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡൻറ് മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍, ട്രഷറര്‍ എസ്. ബഷ്യാം (ബാബു), സംസ്ഥാന രക്ഷാധികാരി ശങ്കരന്‍കുട്ടി സ്വയംവര, വനിത വിങ് പ്രസിഡൻറ് ബീന കണ്ണന്‍, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ജൗഹര്‍ ടണ്‍ടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാല്‍ പൂജ, ടി.എ. ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story