Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ മോക്ഡ്രിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: റേഡിയേഷനുള്ള വസ്തുക്കൾ കടത്തുന്നത്‌ തടയാനുള്ള നെടുമ്പാശ്ശേരിയിലെ സുരക്ഷവിഭാഗത്തി​ൻെറ കാര്യശേഷി പരിശോധിക്കാൻ മോക്ഡിൽ നടത്തി. വിമാനത്താവളത്തിലെ കാർഗോയിൽനിന്ന്​ പരിശോധന കഴിഞ്ഞ് റേഡിയേഷനുള്ള വസ്​തു ഒളിപ്പിച്ച വാഹനം കാർഗോ ഗേറ്റ് കടന്നപ്പോൾ അവിടുത്തെ സുരക്ഷസംവിധാനത്തിൽ ബീപ് ശബ്​ദമുയർന്നു. ഉടൻ കാർഗോ ഗേറ്റിലെ സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. വാഹനം കാർഗോ കോംപ്ലക്സിലെ ഒറ്റപ്പെട്ട ഭാഗത്തേക്ക് മാറ്റിയിട്ടു. ഉടൻ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. സി.ഐ.എസ്.എഫിൻെറ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്ന സ്ക്വാഡ് എത്തി ഇത് നശിപ്പിച്ചു. പൊലീസും അഗ്​നിരക്ഷാ​സേനയും പാഞ്ഞെത്തി. വാഹനം ഓടിച്ച ഡ്രൈവ​െറയും വാഹനം തടഞ്ഞ ഉദ്യോഗസ്ഥ​െരയും ഉടൻ ആശുപത്രിയിലാക്കി. മോക്ഡ്രിൽ വിജയകരമായിരു​െന്നന്ന് വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേനയിലെ സീനിയർ കമാൻഡൻറ് രേഖ നമ്പ്യാർ, സി.ഐ.എസ്.എഫ് ​െഡപ്യൂട്ടി കമാൻഡൻറ് എം.ജെ. പ്രേം, ജില്ല ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്​റ്റ്​ ഡോ.എം.യു. ശ്രീജ, സി. ദിനേശ് കുമാർ, പോൾ ജെ. കോച്ചേരി തുടങ്ങിയവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story