Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:33 AM IST Updated On
date_range 9 Dec 2021 5:33 AM ISTകെ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വിലെയക്കാൾ വില നൽകും -കോടിയേരി
text_fieldsbookmark_border
കൊച്ചി: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലെയക്കാൾ ഉയർന്ന വില നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണ യോഗം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വികസിത സംസ്ഥാനമാക്കാനാണ് നാലുവരിപാത, തീരദേശപാത, മലയോരപാത, ദേശീയ ജലഗതാഗതപാത എന്നിവ യാഥാർഥ്യമാക്കുന്നത്. നേരേത്ത നാലുവരിപാത ചർച്ച ചെയ്തപ്പോൾ ഉമ്മൻ ചാണ്ടി വിളിച്ച സർവകക്ഷി യോഗത്തിൽ 45 മീറ്റർ ആക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടത്. റെയിൽവേ വികസനത്തിൽ കേരളം പിറകിലാണ്. വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുന്ന സംവിധാനം ഇല്ല. അത് മാറ്റണമെങ്കിൽ അതിവേഗ റെയിൽ വേണം. യു.ഡി.എഫിൻെറ കാലത്ത് റെയിൽ പദ്ധതിയെ എൽ.ഡി.എഫ് പിന്തുണച്ചു. ഇപ്പോൾ സെമി ഹൈസ്പീഡ് പദ്ധതി വരുമ്പോൾ പറയുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുമെന്നാണ്. യു.ഡി.എഫ്കാലത്തെ അതിവേഗ റെയിൽ പദ്ധതിക്ക് ഒരുലക്ഷം കോടിയാണ് വേണ്ടിയിരുന്നത്. ഇപ്പോൾ െസമി റെയിൽ പദ്ധതിക്ക് 63,000 കോടി മതി. ഇടതുപക്ഷം പറഞ്ഞാൽ അത് ചെയ്യുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. കെ റെയിൽ പദ്ധതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പം കേരളജനത നിൽക്കരുത്. കണ്ണൂർ വിമാനത്താവളത്തിന് 2000 ഏക്കർ വി.എസ് സർക്കാറിൻെറ കാലത്ത് മാർക്കറ്റ് വിലെയക്കാൾ വില കൊടുത്താണ് ഏറ്റെടുത്തത്. അതുപോലെ ഉയർന്ന വിലനൽകി ജനങ്ങളെ സന്തോഷിപ്പിച്ചായിരിക്കും കെ റെയിലിനും ഭൂമി ഏറ്റെടുക്കുക. അതേസമയം, ഇടതുപക്ഷ അടിത്തറ തകർക്കാൻ ആസൂത്രിതശ്രമം നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റണം. സാക്ഷരത പ്രവർത്തനംപോലെ ഇത് ഏറ്റെടുക്കണം. ശാസ്ത്രബോധവും യുക്തിബോധവുമുള്ള ജനതയാകണം. അതിന് വ്യക്തമായ പരിപാടി സമ്മേളനം തയാറാക്കും. കേരളത്തിൻെറ ഭാവി സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, എം.എൽ.എമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, മേയർ എം. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story