Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെൻറ് സേവ്യേഴ്‌സ്...

സെൻറ് സേവ്യേഴ്‌സ് വിമന്‍സ് കോളജിന് ഫോര്‍ സ്​റ്റാര്‍ പദവി

text_fields
bookmark_border
സൻെറ് സേവ്യേഴ്‌സ് വിമന്‍സ് കോളജിന് ഫോര്‍ സ്​റ്റാര്‍ പദവി ആലുവ: സൻെറ് സേവ്യേഴ്‌സ് വിമന്‍സ് കോളജിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ ദേശീയ ഇന്നവേഷന്‍ റാങ്കിങില്‍ ഫോര്‍ സ്​റ്റാര്‍ പദവി ലഭിച്ചു. സമാനമായ പ്രവര്‍ത്തനങ്ങളും നവീനമായ ആശയങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും നടപ്പാക്കാനുള്ള പിന്തുണയുടെ സംരംഭകത്വ വികസനം, ബൗദ്ധിക സ്വത്ത് സമാര്‍ജനം എന്നിവ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ സി. ശാലിനി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. സ്​റ്റെല്ല എന്നിവര്‍ പറഞ്ഞു. ഇന്നവേഷന്‍ കൗണ്‍സിലി​ൻെറയും എ.ഐ.പി.ടിയുടെ ശിപാര്‍ശ പ്രകാരമുള്ള 'മൻെറര്‍' പദവിയും സേവ്യേഴ്‌സ് വിമന്‍സ് കോളജിന് ലഭിച്ചു. കോളജിലെ 18 അധ്യാപകരും ഇന്നവേഷന്‍ അംബാസഡര്‍ പദവിക്ക് അര്‍ഹരായി. കേരളത്തില്‍ മൂന്ന്​ കോളജുകള്‍ക്ക് മൻെറർ പദവി ലഭിച്ചിട്ടുണ്ടെങ്കിലും ഒരു ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന് ഈ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story