Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ന് കൊച്ചി മെട്രോയിൽ...

ഇന്ന് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

text_fields
bookmark_border
കൊച്ചി: ഇതുവരെ യാത്ര ചെയ്യാത്തവർക്ക്​ ഞായറാഴ്ച മെട്രോയിൽ വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. വൈകീട്ട് മൂന്നിനും നാലിനും ഇടയിലാണ് സൗജന്യയാത്ര സൗകര്യം. വൈറ്റില, ഇടപ്പള്ളി എന്നീ മെട്രോ സ്​റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഒറ്റക്കോ സംഘമായോ യാത്ര ചെയ്യാം. വിമുക്തി: ജില്ലതല കമ്മിറ്റി മീറ്റിങ് കൊച്ചി: സംസ്ഥാന ലഹരിവര്‍ജന മിഷന്‍ 'വിമുക്തി'യുടെ ജില്ലതല കമ്മിറ്റി 10ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 10ന് കൊച്ചി: സംസ്ഥാനത്തെ ടിംബർ കട്ടിങ് ആൻഡ് ഫെല്ലിങ്, ഓയിൽ പാം, ടി.എം.ടി സ്​റ്റീൽ ബാർ നിർമാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കാനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് 10ന് ആലുവ ഗവ.​ ​െഗസ്​റ്റ്​ ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ലേബർ ഓഫിസർ പി.എം. ഫിറോസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story