Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:31 AM IST Updated On
date_range 5 Dec 2021 5:31 AM ISTപെൺകരുത്തിെൻറ മലയാളിത്തിളക്കം; ഇന്ത്യയുടെ ആദ്യ വനിത 'ക്യാപ്റ്റൻ' ഹരിത
text_fieldsbookmark_border
പെൺകരുത്തിൻെറ മലയാളിത്തിളക്കം; ഇന്ത്യയുടെ ആദ്യ വനിത 'ക്യാപ്റ്റൻ' ഹരിത അരൂർ: കേന്ദ്രസര്ക്കാറിനുകീഴിലെ മറൈന്‍ ഫിഷറീസ് റിസര്‍ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള സ്‌കിപ്പര്‍ (ക്യാപ്റ്റന്‍) പരീക്ഷയില്‍ വിജയം നേടിയ രാജ്യത്തെ വനിതയായി ഹരിത. എരമല്ലൂര്‍ കൈതക്കുഴി കുഞ്ഞപ്പന്‍-സുധര്‍മ ദമ്പതികളുടെ മകളാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. നവംബര്‍ 23ന് നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചപ്പോഴാണ് മറൈന്‍ ഫിഷിങ് വെസലുകളെ നയിക്കാനുള്ള ക്യാപ്റ്റന്‍സി നേടുന്ന രാജ്യത്തെ ആദ്യ വനിതയായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഈ 25കാരി അറിയുന്നത്. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആൻഡ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) ബിരുദം നേടിയശേഷം ചെന്നൈ എം.എം.ഡി നടത്തിയ മേറ്റ് ഓഫ് ഫിഷിങ് വെസല്‍സ് പരീക്ഷയില്‍ മികച്ചവിജയം രണ്ടുവർഷത്തിനുമുമ്പ് നേടിയപ്പോഴും ഹരിത വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാറിൻെറയും മറ്റ് കമ്പനികളുടെയും വെസലുകളില്‍ 12 മാസത്തോളം സെയിലിങ്ങില്‍ പരിശീലനം നേടി. സിഫ്നെറ്റിൻെറ ചീഫ് ഓഫ് ഓഫിസറായി സേവനമനുഷ്ഠിച്ചു. മുംബൈ കേന്ദ്രമായ സിനര്‍ജി മറീനേഴ്സിൻെറ ഉടമസ്ഥതയിലുള്ള മര്‍ച്ചൻറ് നേവി വെസലില്‍ ആസ്ട്രേലിയയില്‍ നിന്ന് യു.എസിലേക്ക് സെയില്‍ നടത്തി തിരിച്ചു വന്നശേഷമാണ് ഹരിത സ്‌കിപ്പര്‍ പരീക്ഷയില്‍ പങ്കെടുത്തത്. 2016ല്‍ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് ആൻഡ് നോട്ടിക്കല്‍ സയന്‍സില്‍ (ബി.എഫ്.എ.സി) ബിരുദം നേടിയ ശേഷമായിരുന്നു ഹരിത ചെന്നൈയില്‍ ഉപരിപഠനവും രാജ്യാന്തര പരിശീലനം നടത്തിയത്. വെസലുകളില്‍ 20 ദിവസം വീതമുള്ള ആസ്‌ട്രേലിയന്‍, യു.എസ് കടൽയാത്രക്ക് ശേഷം മടങ്ങിവന്ന ഹരിത ഡിസംബര്‍ 10ന് വീണ്ടും കപ്പൽയാത്രക്ക് തയാറെടുക്കുന്നതിനിെടയാണ് രാജ്യത്തെ ആദ്യ വനിത വെസല്‍ ക്യാപ്റ്റന്‍ എന്ന അപൂര്‍വ നേട്ടം തേടിയെത്തിയത്. മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന് ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് വിജയക്കൊടി പാറിച്ചത്. പുരുഷന്മാർ വ്യാപരിക്കുന്ന ഈ മേഖലയിൽ പെൺകരുത്തിൻെറ അപൂർവ യോഗ്യതയാണ് എഴുപുന്ന ഗ്രാമത്തിലേക്ക് ഹരിതയിലൂടെ എത്തിയത്. പ്ലംബിങ് ജോലികൾ ചെയ്താണ് പിതാവ് കുഞ്ഞപ്പൻ ഹരിതയെ പഠിപ്പിച്ചത്. ഓരോ ക്ലാസിലും ഒന്നാമതെത്തിയാണ് മുന്നേറിയത്. വിജയം ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം വിനോദയാത്രക്ക് ഇടുക്കിയിലേക്ക് പോയപ്പോഴാണ് സന്തോഷവാർത്ത തേടിയെത്തിയത്. കേന്ദ്രസര്‍ക്കാറിന് കീഴിലോ മികച്ച സ്വകാര്യ വെസല്‍ കമ്പനികള്‍ക്ക് കീഴിലോ ജോലി നേടി വീണ്ടും കടല്‍ സഞ്ചാരം നടത്താനാണ് തീരുമാനം. സഹോദരന്‍: ഹരി. APG haritha ഹരിത APG haritha kappal കപ്പൽയാത്രക്കിടെ ഹരിത

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story