Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീക്കോയി കരിമ്പൻ...

തീക്കോയി കരിമ്പൻ കയത്തിൽ യുവാവ് മുങ്ങി മരിച്ചു

text_fields
bookmark_border
തീക്കോയി കരിമ്പൻ കയത്തിൽ യുവാവ്  മുങ്ങി മരിച്ചു
cancel
ഈരാറ്റുപേട്ട: തീക്കോയി വെള്ളികുളം കരിമ്പൻകയത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം എഡ്വിൻ അലക്സി​ൻെറ മകൻ ഇ.ജി. അജിനാണ്​ (25) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കാൻ എത്തിയതായിരുന്നു. ശനിയാഴ്​ച ഉച്ചക്ക് സുഹൃത്തുക്കളിൽ ഒരാളായ ബെന്നി​ൻെറ ബന്ധുവി​ൻെറ ഉടമസ്ഥതയിലുള്ള തീക്കോയി കാരികാടിലെ തോട്ടത്തിലെത്തിയ ഇവർ സമീപത്തെ കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുളിക്കുന്നതിനിടെ അജിൻ വെള്ളച്ചാട്ടത്തി​ൻെറ അടുത്തേക്ക് നീന്തി പോകുകയായിരുന്നു. ഇതിനിടെ, അജിൻ ആഴത്തിലേക്ക് മുങ്ങിപ്പോയി. ആൾത്താമസം ഇല്ലാത്ത പ്രദേശമാണിത്​. കൂടെയുള്ള സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന്​ പഞ്ചായത്ത്‌ അംഗം പി.എസ്. രതീഷി​ൻെറ നേതൃത്വത്തിൽ മൃതദേഹം മുങ്ങിയെടുത്തു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനാണ് അജിൻ. സഹോദരൻ: എലിൻ. പടം അജിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story