Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസന്ദീപി​െൻറ കൊലപാതകം:...

സന്ദീപി​െൻറ കൊലപാതകം: ആസൂത്രണം നടന്നത്​ ലോഡ്​ജിൽ

text_fields
bookmark_border
സന്ദീപി​ൻെറ കൊലപാതകം: ആസൂത്രണം നടന്നത്​ ലോഡ്​ജിൽ പത്തനംതിട്ട: സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപി​​ൻെറ ​െകാലപാതകത്തിലേക്ക്​ നയിക്കാനുണ്ടായ കാരണം എന്തെന്നതിൽ അവ്യക്​തത തുടരുന്നു. അതേസമയം കൊലപാതകം ആസൂ​ത്രിതമാണെന്ന്​ വ്യക്​തമായിട്ടുണ്ട്​. തിരുവല്ലക്കടുത്ത്്​ കുറ്റപ്പുഴയിലെ ലോഡ്​ജിൽ രണ്ട്​ ദിവസം തങ്ങിയാണ്​ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്​തത്​. ജിഷ്​ണുവിന്​ സന്ദീപിനോടുള്ള വ്യക്​തി വൈരാഗ്യമാണ്​ കൊലക്ക്​ കാരണമായതെന്നാണ്​ കരുതുന്നത്​. 'ജവാൻ' മദ്യം ഉണ്ടാക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്​സ്​ ആൻഡ് കെമിക്കൽസിലാണ്​ ജിഷ്​ണുവി​ൻെറ അമ്മക്ക്​ ജോലി. സംഘ്​പരിവാർ സംഘടനകളുടെ പ്രവർത്തകനായ ജിഷ്​ണുവി​ൻെറ അമ്മയുടെ ജോലി കളയിക്കാൻ സന്ദീപ്​ ശ്രമിച്ചിരുന്നുവെന്നാണ്​ പറയുന്നത്​. ഇതി​ൻെറ ​ൈവരാഗ്യമാണോ കൊലക്ക്​ പിന്നിലെന്നാണ്​ പരിശോധിക്കുന്നത്​. എന്നാൽ, ഇങ്ങനെ ഒരു തർക്കമുള്ളതായി അറിയില്ലെന്നാണ്​ തിരുവല്ലയിലെ സി.പി.എം നേതാക്കൾ പറയുന്നത്​. ജിഷ്ണു നേരത്തേ മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. മേഖലയിലുണ്ടാകുന്ന പല കേസുകളിലും ജിഷ്​ണുവിനെ പ്രതിയാക്കാൻ സന്ദീപ്​ ശ്രമിച്ചിരുന്നതായി ചിലർ പറയുന്നു. പ്രതികളെ ശനിയാഴ്​ച പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങും. തുടർന്ന്​ കൂടുതൽ ചോദ്യം ചെയ്യും. സി.പി.എം പ്രവർത്തകർ ഒത്തു ചേരാറുള്ളത്​ ചാത്തങ്കരിയിലെ പെട്ടിക്കടയിലാണ്​. രണ്ട്​ ബൈക്കുകളിലായാണ്​ പ്രതികൾ സ്​ഥലത്ത്​ എത്തിയതെന്ന്​ പെട്ടിക്കട വ്യാപാരി പറഞ്ഞു. സംഘം വെറുതെ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട്​ ത​ൻെറ കടയിലെ ഒന്ന്​ രണ്ട്​ മിഠായി ഭരണികൾ തല്ലിപ്പൊട്ടിച്ചു. സന്ദീപിനും രാജേഷിനുമൊക്കെ നീ ഇവിടെ ഇരിക്കാൻ ഇടംനൽകുമല്ലേടാ എന്നും ചോദിച്ചു. എല്ലാവരുടെ ​ൈകയിലും ആയുധങ്ങളുണ്ടായിരുന്നു. വടിവാൾ അടക്കം ഷർട്ടിന്​ ഇടയിലൂടെ കാണാമായിരുന്നു. പിച്ചാത്തിക്കാണ്​ ഭരണികൾ തല്ലിപ്പൊട്ടിച്ചത്​. കടമുക്കിൽ ഈസമയം നിരവധിപേർ നിൽപുണ്ടായിരുന്നു. എല്ലാവരും ഭയന്നുപോയി. ഇവർ സന്ദീപിനെ തിരക്കിയാണ്​ കടയിലെത്തിയതെന്ന്​​ സംഭവശേഷമാണ്​ മനസ്സിലായതെന്നും വ്യാപാരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story