Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷഫലം തിരുവനന്തപുരം: കേരള സർവകലാശാല പത്താം സെമസ്​റ്റർ ഇൻറ​േഗ്രറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ ബി.ബി.എ എൽഎൽ.ബി സ്​പെഷൽ പരീക്ഷയുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ 10 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഡിസർറ്റേഷൻ/ വൈവ പരീക്ഷ രണ്ടാം സെമസ്​റ്റർ എം.എൽ.ഐ.എസ്​സി (വിദൂരവിദ്യാഭ്യാസം- 2018 അഡ്മിഷൻ റെഗുലർ 2017 അഡ്മിഷൻ സപ്ലിമൻെററി) മേയ് 2021 പരീക്ഷയുടെ നവംബർ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന 'LISM 58-Dissertation and Viva Voce' പരീക്ഷ ഡിസംബർ രണ്ടിന്​ പാളയം ഡിപ്പാർട്ട്മൻെറ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ രാവിലെ 10.30 മുതൽ നടത്തും. ആഗസ്​റ്റിൽ നടത്തിയ കരിയർ റിലേറ്റഡ് ബി.എസ്​.ഡബ്ല്യു (315) േപ്രാഗ്രാമിൻെറ ഒന്നാം സെമസ്​റ്റർ വൈവവോസി പരീക്ഷകൾ ഡിസംബർ എട്ട​ുമുതൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. അസൈൻമൻെറ് തീയതി നീട്ടി വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നും നാലും സെമസ്​റ്റർ പി.ജി, യു.ജി േപ്രാഗ്രാമുകളുടെ (2019 അഡ്മിഷൻ) അസൈൻമൻെറ് സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 10 വരെ നീട്ടി. ടൈംടേബിൾ ആറാം സെമസ്​റ്റർ (ത്രിവത്സരം), പത്താം സെമസ്​റ്റർ (പഞ്ചവത്സരം) എൽഎൽ.ബി (2011- 12 അഡ്മിഷന് മുമ്പുള്ളത്) ഫൈനൽ മേഴ്സി/ സപ്ലിമൻെററി പരീക്ഷ 2021 ഡിസംബർ 17ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷകൾക്ക് ഗവ. ലോ കോളജ് മാത്രമാണ് പരീക്ഷകേന്ദ്രം. ഡിസംബർ ആറുമുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എം.എഡ് Research Proposal Preparation And Presentation, Interface With External Board (IEB) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്​റ്റർ ബി.എ ഓണേഴ്സ്​ ഡിഗ്രി േപ്രാഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി (2019 അഡ്മിഷൻ റെഗുലർ 2017-18 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സ്​പെഷൽ പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ ഒന്നാം സെമസ്​റ്റർ, എട്ടാം സെമസ്​റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി സെപ്റ്റംബർ 2021 എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്​പെഷൽ പരീക്ഷയെഴുതാം. സ്​പെഷൽ പരീക്ഷക്ക്​ അപേക്ഷിക്കുന്നവർ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, േപ്രാഗ്രാം കോഴ്സ്​ കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പി​ൻെറയോ തദ്ദേശസ്വയംഭരണ വകുപ്പി​ൻെറയോ സാക്ഷ്യപത്രങ്ങൾ സഹിതം ഡിസംബർ എട്ടിനകം അതാത് കോളജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം. ഈ പരീക്ഷക്ക്​ സബ്സൻെററുകൾ ഉണ്ടായിരിക്കില്ല. പരീക്ഷ രജിസ്​േട്രഷൻ ഡിസംബറിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബി.എ ഓണേഴ്സ്​ ഡിഗ്രി േപ്രാഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ 2021 ഡിസംബർ നാലുവരെയും 150 രൂപ പിഴയോടെ ഡിസംബർ എട്ടുവരെയും 400 രൂപ പിഴയോടെ ഡിസംബർ 10 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. നാലാം സെമസ്​റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ, ഡിസംബർ 2021, 2008 സ്​കീം (സപ്ലിമൻെററി/ പാർട്ട് ടൈം/ 2008, 2009, 2010 അഡ്മിഷൻ മേഴ്സി ചാൻസ്​); 2013 സ്​കീം (സപ്ലിമൻെററി, സെഷനൽ ഇംപ്രൂവ്മൻെറ്, കാൻഡിഡേറ്റ്സ്​, യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്​, കാര്യവട്ടം (2017 അഡ്മിഷൻവരെയുള്ള സപ്ലിമൻെററി കാൻഡിഡേറ്റ്സ്​) എന്നിവരുടെ പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ. ജനുവരിയിൽ നടത്തുന്ന ഒന്നും മൂന്നും സെമസ്​റ്റർ (2014 അഡ്മിഷൻ സപ്ലിമൻെററി, ഒന്നാം സെമസ്​റ്റർ (2011, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്​), മൂന്നാം സെമസ്​റ്റർ (2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്​) എം.സി.എ (2011 സ്​കീം) പരീക്ഷകളുടെ രജിസ്​േട്രഷൻ ആരംഭിച്ചു. പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.സി.എ (2015 സ്​കീം സപ്ലിമൻെററി ഡിഗ്രി പരീക്ഷയുടെ രജിസ്​േട്രഷൻ ആരംഭിച്ചു. പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story