Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:37 AM IST Updated On
date_range 1 Dec 2021 5:37 AM ISTഇടപ്പള്ളി കുന്നുംപുറം തീപിടിത്തം ഒഴിവായത് വൻ ദുരന്തം, രക്ഷകരായത് സമീപവാസികൾ
text_fieldsbookmark_border
ഇടപ്പള്ളി കുന്നുംപുറം തീപിടിത്തം ഒഴിവായത് വൻ ദുരന്തം, രക്ഷകരായത് സമീപവാസികൾ കൊച്ചി: സുരക്ഷക്രമീകരണങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന ലോഡ്ജ് കെട്ടിടങ്ങൾക്ക് മുന്നറിയിപ്പായി ഇടപ്പള്ളി കുന്നുംപുറത്തെ തീപിടിത്തം. രാവിലെ 7.10ഓടെ ഒരുമുറിയിൽനിന്ന് പടർന്ന തീ കണ്ണടച്ച് തുറക്കുേമ്പാഴേക്കും മൂന്നുനില കെട്ടിടത്തിൻെറ ഒരുവശത്തേക്ക് മുഴുവനായി പടർന്നു. ലോഡിങ് തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമാണ് ആദ്യഘട്ടത്തിൽ രക്ഷകരായത്. പിന്നീട് അഗ്നിരക്ഷാസേനയും പൊലീസും എത്തി മുഴുവൻ പേരെയും രക്ഷപ്പെടുത്തി. പഴയ ദേശീയപാതയുടെ അരികിെല കെട്ടിടത്തിന് സമീപത്ത് രാവിലെ ചായ കുടിക്കാൻ എത്തിയവരാണ് ആദ്യം ഒന്നാം നിലയിൽ തീ പടരുന്നത് കണ്ടത്. 104ാം നമ്പര്‍ മുറിയില്‍ അയണ്‍ബോക്‌സ് ഓണാക്കിെവച്ച ശേഷം ഉടമ ബാത്‌റൂമില്‍ പോയപ്പോഴാണ് തീപടര്‍ന്നതെന്നാണ് സംശയം. താഴത്തെ നിലയിലെ ടെക്സ്റ്റൈയിൽസിൻെറ മുകളിലത്തെ നിലയിൽ തീ കത്തുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ബഹളം കൂട്ടി മറ്റ് മുറിയിലുള്ളവരെ വിളിച്ചു. ഇതോടെ തീപിടിച്ച റൂമുകളിൽ താമസിച്ചിരുന്നവർ തീയണക്കാൻ സഹായിക്കണമെന്ന് താഴേക്ക് വിളിച്ചുപറഞ്ഞെങ്കിലും ആർക്കും മുകളിലേക്ക് കയറാൻ കഴിയാത്ത വിധം പുക നിറഞ്ഞിരുന്നു. അലുമിനിയവും ചില്ലുംകൊണ്ട് പുറംചുവരുകൾ അലങ്കരിച്ച കെട്ടിടമാണിത്. മുറിയിൽ കടുത്ത പുക നിറഞ്ഞതോടെ ഒരു സ്ത്രീ പുറത്തേക്ക് ചാടി. അവർക്ക് താഴെ വീണ് പരിക്കേറ്റു. സമീപവാസികളാണ് ഇവരെ കെട്ടിടത്തിന് സമീപത്തുനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂന്നുസ്ത്രീകളും ഒരു കുട്ടിയുമാണ് മുറിയിൽ ഉണ്ടായിരുന്നത്. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് മറ്റുള്ളവരെ പുറത്തിറക്കിയത്. രക്ഷപ്പെടുത്താൻ കയറിയവരുടെ കാലും കൈയുമൊക്കെ ചില്ല് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതിബന്ധം ആദ്യമേ വിച്ഛേദിച്ചത് കൂടുതൽ ദുരന്തം ഒഴിവായി. കെട്ടിടത്തോട് ചേർന്ന് ട്രാൻസ്ഫോർമർ ഉണ്ടായിരുന്നു. ഉറക്കം വിട്ടുണർന്നത് ദുരന്തമുനമ്പിലേക്ക് കൊച്ചി: ഉറക്കത്തില്‍നിന്ന് ഉണര്‍ന്നുവരുമ്പോഴാണ് കെട്ടിടത്തിൽ താമസിച്ചിരുന്നവർ കൺമുന്നിലെ ദുരന്തം കണ്ടത്. തീയും പുകയും നിറഞ്ഞ മുറികൾ. പരിഭ്രാന്തരായ സ്ത്രീകള്‍ ഒച്ചെവച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഒടുവില്‍ ഇവര്‍ കരഞ്ഞ് കെട്ടിടത്തിൻെറ ചില്ലില്‍ അടിച്ചു ശബ്ദം ഉണ്ടാക്കിയപ്പോഴാണ് മുറികളിൽ ആളുകളുണ്ടെന്നത് പുറത്തുള്ളവർ അറിഞ്ഞത്. വിവരമറിഞ്ഞ് ഉടന്‍ ചേരാനല്ലൂര്‍ പൊലീസ് എത്തി. അപ്പോഴേക്കും ഒന്നാംനിലയില്‍ തീ പടര്‍ന്നുകഴിഞ്ഞു. കെട്ടിടത്തിലെ മുറികളെല്ലാം എ.സി ഘടിപ്പിച്ചിരുന്നു. ചുറ്റിലും ചില്ലുമറയും. താമസക്കാരായ രണ്ട് സ്ത്രീകള്‍ താഴേക്ക് ചാടിയതോടെ മുകള്‍ നിലയില്‍ ഒറ്റപ്പെട്ടുപോയ ഒമ്പതുവയസ്സുകാരനെ ചേരാനല്ലൂര്‍ എസ്.ഐ ടി.എക്‌സ്. ജയിംസ് രക്ഷപ്പെടുത്തി. കുട്ടിയുമായി താഴേക്കു പോകാന്‍ കഴിയാത്ത വിധത്തില്‍ പരിസരമാകെ ശ്വാസം മുട്ടിക്കുന്ന പുക നിറഞ്ഞിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും തീ കൈയകലത്ത് എത്തിയിരുന്നു. 10മുറിയുള്ള കെട്ടിടത്തിലെ മുകളിലെ മുറിയിലും താഴത്തെ മുറിയിലുമാണ് താമസം ഉണ്ടായിരുന്നത്. കെട്ടിടം ഭാഗികമായി കത്തി നശിച്ചു. പിന്‍ഭാഗത്തെ കോണി വഴി കയറിയാണ് അഗ്നിരക്ഷാസേന തീയണച്ചത്. താഴത്തെ നിലയില്‍ ഉണ്ടായിരുന്നവര്‍ പൊട്ടിത്തറി ശബ്ദം കേട്ടിരുന്നു. രാത്രിയാണ് തീപടർന്നതെങ്കിൽ വൻ ദുരന്തമായി മാറുമായിരുെന്നന്ന് പൊലീസുകാർ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story