Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹയർ സെക്കൻഡറി അനധ്യാപക...

ഹയർ സെക്കൻഡറി അനധ്യാപക തസ്തികകൾ അനുവദിക്കണം -എൻ.ടി.എസ്.എ

text_fields
bookmark_border
കോതമംഗലം: ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്ന് കേരള എയ്​ഡഡ് സ്കൂൾ നോൺ ടീച്ചിങ്​ സ്​റ്റാഫ് അസോസിയേഷൻ കോതമംഗലം വിദ്യാഭ്യാസ ജില്ല കമ്മിറ്റി. കോടതി ഉത്തരവ് ലഭിച്ചിട്ടും അത് നടപ്പാക്കാതെ സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ എത്രയുംപെട്ടെന്ന് അനുവദിക്കണം. യോഗം സംസ്ഥാന വൈസ് പ്രസിഡൻറ്​ പ്രദീപ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ജോസ് വാഴയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അജി കുര്യൻ, ജോസ് കുര്യാക്കോസ്, ജാഫി എം. എൽദോ, ജിജി ജോസഫ്, എൽദോ ബേബി, രേഖ കുര്യാക്കോസ് എന്നിവർ പ​ങ്കെടുത്തു. കിസാൻസഭ മധുരവിതരണം നടത്തി കോതമംഗലം: കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷകവിരുദ്ധ ബില്ലുകൾ പാർലമൻെറിലും രാജ്യസഭയിലും പിൻവലിച്ചതിൽ സന്തോഷം പങ്കിട്ട് കിസാൻ സഭ മണ്ഡലം കമ്മിറ്റി മധുരം വിതരണം നടത്തി. ചർച്ചകൾ കൂടാതെ നടപ്പാക്കിയ ബില്ലുകൾ ചർച്ചകൾകൂടാതെ പിൻവലിച്ച മോദി ഇപ്പോഴും ഏകാധിപതിയായി തുടരുകയാണെന്ന് യോഗം ഉദ്​ഘാടനം ചെയ്ത മണ്ഡലം അസി. സെക്രട്ടറി പി.ടി. ബെന്നി പറഞ്ഞു. സി.പി.ഐ ജില്ല കൗൺസിൽ അംഗം എം.കെ. രാമചന്ദ്രൻ മധുരവിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, പ്രസിഡൻറ്​ എം.ഐ. കുര്യാക്കോസ്, ശാന്തമ്മ പയസ്സ്, നിതിൻ കുര്യൻ, പി.എ. മുഹമ്മദ്, ജോസ് സേവ്യർ, ഷാഹുൽ ഹമീദ്, ഒ.എം. ഹസ്സൻ, ടോമി ആൻറണി, എം.ജി. സാബു, എം.എസ്. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story