Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:43 AM IST Updated On
date_range 29 Nov 2021 5:43 AM ISTപൊക്കാളി വിളവെടുപ്പിനിറങ്ങി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ
text_fieldsbookmark_border
പൊക്കാളി വിളവെടുപ്പിനിറങ്ങി ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ കൊച്ചി: ഹൈകോടതി വിധികളുടെ സംരക്ഷണത്തിൽ നട്ടു വളർത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് ഹൈകോടതി മുൻ ജഡ്ജി പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചെല്ലാനം മറുവാക്കാട്ട് പൊക്കാളി കൃഷിയുടെ ആദ്യ കറ്റ നെൽകർഷകനായ മഞ്ചാടിപ്പറമ്പിൽ ചന്തുവിൽനിന്ന് സ്വീകരിച്ചായിരുന്നു ഉദ്ഘാടനം. പൊക്കാളി കൃഷിയിൽ ഏർപ്പെടുന്ന കർഷകർക്ക് മതിയായ സംരക്ഷണം നൽകാൻ സർക്കാർ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊക്കാളി സംരക്ഷണ സമിതി ജന. കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറ്റ് മുൻ പ്രിൻസിപ്പൽ പി.ആർ. രാമചന്ദ്രൻ, ടെക്നിക്കൽ എജുക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ വി.എം. ഷംസുദ്ദീൻ, കെ.റെജികുമാർ (മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി), വാർഡ് മെംബർ മേരി ലിജിൻ, കൊച്ചി മുൻ മേയർ കെ.ജെ സോഹൻ, ആൻറണി മുണ്ടപറമ്പിൽ , റിനു , ജിൻസൺ , ജോയൽ തുടങ്ങിയവർ സംസാരിച്ചു. 430 ഏക്കർ വിസ്തൃതി വരുന്ന മറുവാക്കാട് പാടശേഖരത്തിൽ 261 ഏക്കർ കൃഷിയോഗ്യമായ വയലുകൾ ആണുള്ളത്. കർഷകരായ മഞ്ചാടിപ്പറമ്പിൽ ചന്തു , ഫിലോമിന ബേബി ജോസഫ്, സരോജിനി ചന്തു, തുടങ്ങിയവരാണ് നെൽകൃഷി ചെയ്തത്. ഭൂരിഭാഗം കർഷകരുടെയും കൃഷി വിളവെടുപ്പിന് മുമ്പ് തന്നെ ഓരുജല മത്സ്യവാറ്റ് ലോബിയുടെ പിന്തുണയോടെ പാടശേഖര ഭാരവാഹികൾ ഉപ്പുവെള്ളം പ്രവേശിപ്പിച്ചു നശിപ്പിച്ചുകളഞ്ഞു. ഹൈകോടതിയുടെ ഉത്തരവിൻെറ ബലത്തിലാണ് ചന്തുവിൻെറ കൃഷി പുരോഗമിച്ചത്. സേവ്യർ തറയിൽ, വർഗീസ്കുട്ടി, ലിൻസൺ , മറിയാമ്മ, ദീപക്, ലിജു തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി. ec pokkali harvest ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻെറ നേതൃത്വത്തിൽ മറുവാക്കാട്ട് പൊക്കാളി കൃഷി വിളവെടുത്തപ്പോൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story