Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ് സ്​റ്റേഷനിൽ...

പൊലീസ് സ്​റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
പൊലീസ് സ്​റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചയാൾ അറസ്​റ്റിൽ
cancel
കോതമംഗലം: . കോതമംഗലം സ്​റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്​ പൊലീസ്​ ഉദ്യോഗസ്ഥരെ മർദിച്ച കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയിൽ വീട്ടിൽ ജോണിയെയാണ്​ (57) അറസ്​റ്റ്​ ചെയ്തത്​. ഇയാളുടെ ഭാര്യ, തന്നെ ജോലി സ്ഥലത്തുചെന്ന് കത്തികാണിച്ച്​ ഭീഷണിപ്പെടുത്തിയെന്നുകാട്ടി കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സംഭവത്തെക്കുറിച്ച് എസ്.ഐ ചോദിക്കുന്നതിനിടയിൽ ഇയാൾ അക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തടയാനെത്തിയ രണ്ട് പൊലീസുകാർക്ക് മർദനമേറ്റു. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും സ്​റ്റേഷനിൽ അക്രമം കാണിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. EM KMGM 1 Jhony അറസ്​റ്റിലായ ജോണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story