Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:37 AM IST Updated On
date_range 27 Nov 2021 5:37 AM ISTജില്ലതല അവലോകനയോഗം സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ശ്രദ്ധനൽകണം -മന്ത്രി
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവിൻെറ അധ്യക്ഷതയിൽ ചേർന്ന ജില്ലതല അവലോകന യോഗം വിലയിരുത്തി. സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ഇടപെടലും ശ്രദ്ധയും ചെലുത്താൻ മന്ത്രി നിർദേശം നൽകി. കലക്ടർ ജാഫർ മാലിക് പദ്ധതി പുരോഗതി സംബന്ധിച്ച് അവതരണം നടത്തി. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വീതികൂട്ടൽ നടപടികൾ പുരോഗമിക്കുകയാണ്. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ ഭൂമി വിട്ടുനൽകിയവർക്ക് തുക കൈമാറാൻ നടപടി പൂർത്തിയായി. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ സ്ഥലം ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതിയും വേഗത്തിൽ മുന്നേറുന്നു. അഞ്ച് കനാലുകളാണ് നവീകരിക്കുന്നത്. ഇടപ്പള്ളി കനാലിൻെറ വീതി കൂട്ടാൻ നടപടി പുരോഗമിക്കുകയാണ്. നിലവിലുള്ള തോടിൻെറ രണ്ടു ഭാഗത്തും രണ്ട് മീ. അധികം എടുത്താണ് വീതി വർധിപ്പിക്കുന്നത്. ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര, വാഴക്കാല, നടമ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് നവീകരണത്തിനായി ഏറ്റെടുക്കുന്നത്. കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി. ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഫീൽഡ് സർവേ നടപടികൾ പൂർത്തിയായി. ജനുവരി അവസാനത്തോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നും കലക്ടർ അറിയിച്ചു. സിറ്റി ഗ്യാസ് പദ്ധതിയിൽ ഡിസംബറോടെ ജില്ലയിൽ 10,000 കണക്ഷനുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ 27 എണ്ണം പൂർത്തിയായി. 88 എണ്ണത്തിൻെറ നിർമാണം പുരോഗമിക്കുകയാണ്. വാതിൽപടി സേവനം പദ്ധതിയിൽ മഞ്ഞപ്ര പഞ്ചായത്തിലും പിറവം, അങ്കമാലി മുനിസിപ്പാലിറ്റികളിലും ഡിസംബർ 31നുള്ളിൽ ആദ്യഘട്ടം നടപ്പാക്കും. ജില്ല വികസന കമീഷണർ ഷിബു കെ. അബ്ദുൽ മജീദ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story