Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ ഗൃഹനാഥൻ കനിവ്​ തേടുന്നു

text_fields
bookmark_border
വൃക്കകൾ തകരാറിലായ ഗൃഹനാഥൻ കനിവ്​ തേടുന്നു
cancel
ചെങ്ങമനാട്: വൃക്കരോഗം ബാധിച്ച് അവശനിലയിലായ ഗൃഹനാഥൻ ഉദാരമതികളുടെ കനിവ് തേടുന്നു. ചെങ്ങമനാട് പുതുവാശ്ശേരി പുത്തൻപറമ്പിൽ ഷംസുദ്ദീ​ൻെറ (58) ചികിത്സക്ക്​ തുക കണ്ടെത്താൻ ജനകീയ സമിതിക്ക് രൂപംനൽകി. ഓട്ടോ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ഷംസുവിന്​ ഭാര്യയും മൂന്ന് പെൺകുട്ടികളുമുണ്ട്​. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. വർഷങ്ങളായി വാടകവീടുകളിലാണ് താമസിക്കുന്നത്. അതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. ഓട്ടോ വിറ്റും സുമനസ്സുകളുടെ സഹായംകൊണ്ടും ചികിത്സ നടത്തിവരുന്നതിനിടെയാണ് രോഗം മൂർച്ഛിച്ചത്. രണ്ട് വൃക്കകളും പ്രവർത്തനരഹിതമാവുകയാണ്. ഒരു വൃക്കയിലെ കല്ലും പഴുപ്പും അടിയന്തരമായി നീക്കംചെയ്തില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നു. അടിയന്തര വിദഗ്ധ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി നാലുലക്ഷത്തിലധികം വേണ്ടിവരും. ഇതിനായി തുക കണ്ടെത്താൻ അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്​ സെബ മുഹമ്മദലി, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ പി.ജെ. അനിൽ തുടങ്ങിയവർ രക്ഷാധികാരികളായി ജനകീയ സമിതി രൂപവത്കരിച്ചു. വാർഡ്​ അംഗം ഇ.ഡി. ഉണ്ണികൃഷ്ണൻ ചെയർമാനും ഷാജി മല്ലിശ്ശേരി കൺവീനറും സുമയ്യ ഷംസുദ്ദീൻ ട്രഷററുമാണ്​. 'ഷംസു പുത്തൻപറമ്പിൽ ചികിത്സ സഹായസമിതി' പേരിൽ യൂനിയൻ ബാങ്ക്, അത്താണി ബ്രാഞ്ചിൽ 338202010030021 നമ്പറിൽ എസ്.ബി ജോയൻറ്​ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി: UBIN 0533823. ഫോൺ: 9895415988, 9142743322. EKG SHAMSU SAHAYAM ഷംസു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story