Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷിക്ക് വെള്ളം...

കൃഷിക്ക് വെള്ളം കിട്ടുന്നില്ലന്ന് പരാതി  

text_fields
bookmark_border
കൃഷിക്ക് വെള്ളം കിട്ടുന്നില്ലന്ന് പരാതി  
cancel
പന്തക്കൽ പാടശേഖരത്ത് കൃഷിക്ക് വെള്ളം കിട്ടുന്നി​െല്ലന്ന് പരാതി മലയാറ്റൂർ: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ പന്തക്കൽ പാടശേഖരത്ത് ഏക്കറുകണക്കിന് കൃഷിഭൂമിയിൽ വെള്ളം കിട്ടുന്നില്ല. കർഷകർ ആശങ്കയിൽ. പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവരാണ് മിക്കകർഷകരും. മഴ മാറി രണ്ടോ മൂന്നോ ദിവസം തുടർച്ചയായി വെയിൽ കണ്ടാൽ നെൽവിത്തുകൾ കരിഞ്ഞുപോകുന്ന അവസ്ഥയാണ്. ആലുവ എക്സിക്യൂട്ടിവ് എൻജിനീയ​േറാട്​ പമ്പിങ് നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൃഷിയിറക്കുന്നതിന് ഒരു മാസം മുമ്പ് കർഷകരും ജനപ്രതിനിധികളും ആവശ്യപ്പെട്ടതാണ്. എന്നാൽ, നടപടി സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഇത്തരം നിരുത്തരവാദപരമായ നടപടിക്കെതിരെ വകുപ്പ് മന്ത്രിക്ക്​ പരാതി നൽകി. കർഷകരുടെ ആശങ്കക്ക്​ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നെൽസൻ മാടവന, സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. സ്​റ്റീഫൻ, ഷാജി കിടങ്ങേൻ, എ.സി. രാജപ്പൻ, മണി തൊട്ടിപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം--മലയാറ്റൂർ പന്തക്കൽ പാടശേഖരം വെള്ളം കിട്ടാതെ വറ്റിവരണ്ട നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story