Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിവൈ.എസ്​.പി പരാതി...

ഡിവൈ.എസ്​.പി പരാതി കൈമാറിയിട്ടും കേസെടുത്തത്​ മൂഫിയ ആത്മഹത്യ ചെയ്​ത ദിവസം; സി.ഐയുടേത്​​ ഗുരുതര വീഴ്​ചയെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
* പരാതിയിൽ 25 ദിവസം തുടർനടപടിയുണ്ടായില്ല * സ്​റ്റേഷനിൽവെച്ച്​ സി.ഐ മോശമായി പെരുമാറിയിട്ടില്ല ആലുവ: ഭർത്താവി​​ൻെറയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന്​ ആത്മഹത്യചെയ്​ത മൂഫിയ പർവീൺ നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ആലുവ സി.ഐ ഗുരുതര വീഴ്​ചവരുത്തിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്​. പരാതി ഒക്​ടോബർ 29ന്​ ആലുവ സി.ഐ സുധീറിന്​ കൈമാറിയെങ്കിലും ആത്മഹത്യചെയ്​ത​ ദിവസമാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ ആലുവ ഡിവൈ.എസ്​.പി പി.കെ. ശിവൻകുട്ടിയുടെ റിപ്പോർട്ടിൽ ​വ്യക്തമാക്കുന്നു. അതേസമയം, പൊലീസ്​ സ്​റ്റേഷനിൽവെച്ച്​ സി.ഐ യുവതിയോട്​ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ്​ ഇതിലുള്ളത്​. ഡിവൈ.എസ്​.പി നടത്തിയ അന്വേഷണത്തി​ൻെറ റിപ്പോർട്ട് റൂറൽ എസ്​.പി മു​േഖന ഡി.ഐ.ജിക്ക്​ കൈമാറിയിരുന്നു. ഡി.ജി.പിയുടെ നിർ​േദശപ്രകാരം കഴിഞ്ഞ ദിവസം ഡി.ഐ.ജി ആലുവയിലുണ്ടായിരുന്നു. അദ്ദേഹം നേരിട്ടും അന്വേഷിച്ചു. റിപ്പോർട്ട്​ ഡി.ഐ.ജി സംസ്ഥാന പൊലീസ്​ മേധാവിക്ക്​​ കൈമാറി​. ഡിവൈ.എസ്​.പി കൈമാറിയ പരാതി തുടർനടപടിയെടുക്കാതെ സി.ഐ വെച്ചുതാമസിപ്പിക്കുകയായിരുന്നു. നവംബർ 18ന് മൂഫിയയെയും കുടുംബത്തെയും വിളിപ്പിച്ചെങ്കിലും അന്ന്​ എത്താനാവില്ലെന്ന്​ പെൺകുട്ടിയും കുടുംബവും അറിയിച്ചതിനാൽ 22ലേക്ക്​ ചർച്ച മാറ്റി. അന്നേ ദിവസം സ്​റ്റേഷനിൽ ചർച്ച നടന്നപ്പോൾ സി.ഐ മോശമായി പെരുമാറിയെന്നാണ്​ യുവതി കുറിച്ചിരിക്കുന്നത്​. പരാതി ലഭിച്ച്​ 25 ദിവസം കഴിഞ്ഞ്​ യുവതി ആത്മഹത്യ ചെയ്ത അന്നാണ്​​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. അതേസമയം, കേസെടുക്കുന്നതിലും അന്വേഷണത്തിലും വീഴ്​ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ്​ സി.ഐ അറിയിച്ചത്​. സ്​റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹമാണ് വീഴ്ച വരുത്തിയതെന്നാണ്​ സി​.ഐയുടെ നിലപാട്​. ‌‌അതേസമയം, സി.ഐയുടെ മുറിയിൽവെച്ച് യുവതി ഭർത്താവിനെ അടിച്ചപ്പോൾ ഇടപെട്ടതിനെയാണ്​ സി.ഐ മോശമായി പെരുമാറിയെന്ന രീതിയിൽ ചിത്രീകരിക്കുന്നതെന്നാണ്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്​. എന്നാൽ, ഈ സംഭവത്തിന്​ ശേഷമുണ്ടായ ബഹളം നിയന്ത്രിക്കുന്നതിലും യുവതിയെ അനുനയിപ്പിക്കുന്നതിലും സി.ഐ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ അവസരോചിത ഇടപെടൽ സി.ഐയിൽനിന്ന്​ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story