Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:36 AM IST Updated On
date_range 26 Nov 2021 5:36 AM ISTഫ്ലാറ്റ് സമുച്ചയത്തിന് ഡി.പി.ആർ; അംഗീകാരം നൽകി
text_fieldsbookmark_border
മൂവാറ്റുപുഴ: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് നഗരസഭ നിർമിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയത്തിന് ഡി.പി.ആർ തയാറാക്കുന്നതിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. സമ്പൂർണ പാർപ്പിട നഗരം എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ഭവനനിർമാണത്തിൻെറ ഭാഗമായാണ് മുറിക്കല്ലില്‍ ഫ്ലാറ്റ് നിർമിക്കുന്നത്. 50 കുടുംബത്തെയാകും ഇവിടെ പുനരധിവസിപ്പിക്കുക. അര ഏക്കറിലധികം സ്ഥലത്ത് എങ്ങനെ മികച്ച പാർപ്പിട സമുച്ചയം നിർമിക്കാമെന്ന് വിശദ പഠനത്തിനും എസ്റ്റിമേറ്റ് തയാറാക്കുന്നതിനുമാണ് നഗരസഭ ചെയർമാൻ പി.പി. എല്ദോസിൻെറ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകിയത്. നിലവിൽ ഈ സ്ഥലത്ത് പ്രവർത്തിക്കുന്ന പകൽവീട് നിലനിർത്താനുള്ള സാധ്യതയും പഠിക്കും. ഭവനപദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ലൈഫ് മിഷനും നഗരസഭയും സംയുക്തമായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻെറ വിജയത്തിന് വ്യക്തികളെയും സംഘടനകളെയും സഹകരിപ്പിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇതിന് പുറമെ സ്വന്തമായി സ്ഥലമുള്ള 75 കുടുംബത്തിന് വീട് നിർമിക്കാനുള്ള തുക നഗരസഭ ലഭ്യമാക്കി. ഇവയുടെ നിർമാണം പുരോഗമിച്ചുവരുന്നു. ഒപ്പം സ്വന്തമായി സ്ഥലമില്ലാത്ത 50 പേർക്ക് ഭൂമി വാങ്ങുന്നതിന് രണ്ടര ലക്ഷം രൂപ വീതം നൽകും. ഇതിനുള്ള നടപടിക്രമം അവസാനഘട്ടത്തിലാണ്. നഗരസഭക്ക് പുറത്ത് പഞ്ചായത്ത് പ്രദേശങ്ങളിലും ഗുണഭോക്താവിന് സ്ഥലം വാങ്ങാം എന്ന പ്രത്യേകതയുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story