Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:36 AM IST Updated On
date_range 23 Nov 2021 5:36 AM ISTമത്സ്യ ബിൽ: തങ്ങളെ പിഴിയാൻ ലക്ഷ്യമിടുന്നതെന്ന് വ്യവസായികൾ
text_fieldsbookmark_border
കൊച്ചി: നിയമസഭ പാസാക്കിയ 'കേരള മത്സ്യലേലവും വിപണനവും ഗുണപരിപാലനവും ബില്‍' തങ്ങളെ പിഴിയാൻ ലക്ഷ്യമിടുന്നതാണെന്ന് മത്സ്യവ്യവസായികൾ. നിലവിൽ പഞ്ചായത്തിൻെറയും ഫുഡ് സേഫ്റ്റിയുടെയും സര്‍ട്ടിഫിക്കറ്റോടെയാണ് മത്സ്യകയറ്റുമതിക്കാരും വ്യാപാരികളും പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം വീണ്ടും ഫിഷറീസ് വകുപ്പിൻെറ കീഴില്‍കൂടിയാക്കുകയാണ് നിയമത്തിൽ. മത്സ്യ വ്യവസായികളെ ഉപദ്രവിക്കാനും പിഴിയാനുമാണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മാനേജിങ് കമ്മിറ്റി അംഗം അലക്സ് കെ. നൈനാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന് ഗുണപരിശോധന സംവിധാനങ്ങൾ ഒന്നുമില്ല. കയറ്റുമതി മേഖലയിലെ വാഹനങ്ങളിലെ മത്സ്യത്തിൻെറ ഗുണനിലവാരംവരെ പരിശോധിക്കാന്‍ ഫിഷറീസ് ഓഫിസര്‍ക്ക് നിയമം അധികാരം നല്‍കുന്നു. ശാസ്ത്രീയ പരിശോധന പിന്‍ബലമില്ലാതെ ഫിഷറീസ് ഓഫിസര്‍ മത്സ്യത്തിന് നിലവാരമിെല്ലന്ന് പറഞ്ഞാല്‍ അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത മത്സ്യ കയറ്റുമതിക്കാരൻെറ ചുമലിലാകും. ഉദ്യോഗസ്ഥൻെറ തീരുമാനത്തിനെതിരെ അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുക കെട്ടിെവക്കണമെന്നും നിയമം പറയുന്നു. എക്‌സ്‌പോര്‍ട്ട് ഇന്സ്പെക്ഷന് അതോറിറ്റി (ഇ.ഐ.എ), മറൈന്‍ പ്രോഡക്ട് െഡവലപ്മൻെറ് അതോറിറ്റി (എം.പി.ഡി.എ) എന്നീ കേന്ദ്ര ഏജന്‍സികളുടെ നിയന്ത്രണത്തിലാണ് മത്സ്യ സംസ്‌കരണ മേഖല പ്രവര്‍ത്തിക്കുന്നത്. പുറമേ സംസ്ഥാന സര്‍ക്കാറിൻെറ നിയന്ത്രണത്തിലേക്ക്് വ്യാപാരികളെ കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പഞ്ചായത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പീലിങ് ഷെഡുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മത്സ്യ കയറ്റുമതി വ്യവസായികള്‍ പലരും ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. ഹാര്‍ബറുകളുടെ അവസ്ഥ ദയനീയമാണെന്നും സൗകര്യങ്ങൾ ചെയ്തുതരാതെയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യവസായികൾ കുറ്റെപ്പടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story