Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കും സ്‌കൂട്ടറും...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
മാവേലിക്കര: മാവേലിക്കര-കൃഷ്ണപുരം സംസ്ഥാന പാതയില്‍ ആനയടിക്കാവ് ചെമ്പരത്തിമുക്കിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു. രണ്ടുപേർക്ക്​ പരിക്ക്.​ ബൈക്ക്​ ഓടിച്ചിര​ുന്ന വാത്തികുളം കിഴക്കടത്ത് ജലജര്‍ നിവാസില്‍ വിശ്വനാഥന്‍ ഉണ്ണിത്താ​ൻെറയും ഷൈലജയുടെയും മകന്‍ അനന്തുവിശ്വനാഥന്‍ (വിഷ്ണു -27) ആണ് മരിച്ചത്. സ്​കൂട്ടറിലുണ്ടായിരുന്ന പല്ലാരിമംഗലം കന്നിമേല്‍ തെക്കതില്‍ നന്ദു (22), കൊയ്പള്ളി കാരാഴ്മ കൈപ്പള്ളില്‍ പുത്തന്‍വീട്ടില്‍ അഭയ് രാജ് (22) എന്നിവർക്ക്​​ പരിക്കേറ്റു​. അഭയ്​രാജിനെ കൊച്ചി ആസ്​റ്റര്‍ മെഡ്​സിറ്റിയിലേക്ക് മാറ്റി. അരുണും നന്ദുവും വണ്ടാനം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30നാണ്​ അപകടം. മാവേലിക്കരയില്‍നിന്ന് വരുകയായിരുന്ന ബൈക്ക് എതിരെ വന്ന സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച മൂന്നിനായിരുന്നു അനന്തുവി​ൻെറ മരണം. വീട്ടുവളപ്പില്‍ സംസ്​കാരം നടത്തി. APD anandhu അനന്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story