Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅബുല്‍കലാം ആസാദ് ...

അബുല്‍കലാം ആസാദ് മുസ്​ലിം സമുദായത്തെ മുഖ്യധാരയിലെത്തിച്ച വ്യക്തി -ജസ്​റ്റിസ് എന്‍. നാഗരേഷ്

text_fields
bookmark_border
കൊച്ചി: മുസ്​ലിംകളെ സ്വാതന്ത്ര്യസമരത്തി​ൻെറ ഭാഗഭാഗാക്കാക്കാന്‍ മൗലാനാ അബുല്‍കലാം ആസാദ് വഹിച്ച പങ്ക് നിസ്തുലമാണെന്ന്​ ജസ്​റ്റിസ് എന്‍. നാഗരേഷ്. മുസ്​ലിംകളെ വിദ്യാഭ്യാസപരമായി മുന്നേറുന്നതിനും സമൂഹത്തി​ൻെറ മുഖ്യധാരയിലേക്കെത്തിക്കാനും മുന്‍കൈയെടുത്തു. അതി​ൻെറ ഭാഗമായാണ്​ ജാമിയ്യ മില്ലിയ്യ യൂനിവേഴ്‌സിറ്റി തുടങ്ങുന്നതില്‍ മുഖ്യപങ്കുവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം കള്‍ചറല്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മൗലാനാ അബുല്‍കലാം ആസാദി​ൻെറ 133ാമത് ജന്മദിന സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.സി.എഫ് സംസ്ഥാന ചെയര്‍മാന്‍ ഇക്ബാല്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. എം.സി.എഫി​ൻെറ മാഗസിന്‍ പ്രകാശനം ഇന്ദിര ഗാന്ധി ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ഡോ. ജുനൈദ്​ റഹ്​മാന് നല്‍കി നിര്‍വഹിച്ചു. വെബ്‌സൈറ്റ് എം.ആര്‍ ഗ്രൂപ് ചെയര്‍മാന്‍ ടി.വി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡോ. ജുനൈദ് റഹ്​മാന്‍, യു.വി. ഉസ്മാന്‍ കോയ, എം.എ. മുഹമ്മദ്കുഞ്ഞ്, ഷാനവാസ് മുടിക്കല്‍, മുഹമ്മദ് അമീന്‍ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.എം. അമീര്‍, ജില്ല ചെയര്‍മാന്‍ എസ്.ഐ. ഷാജി, ഹുസൈന്‍ ബദ്​രി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story