Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണ്ണിശ്ശേരിമൂല റോഡ്...

തണ്ണിശ്ശേരിമൂല റോഡ് യാഥാർഥ്യമായി

text_fields
bookmark_border
തണ്ണിശ്ശേരിമൂല റോഡ് യാഥാർഥ്യമായി
cancel
പള്ളിക്കര: കാലങ്ങളായി ഗതാഗത സൗകര്യമില്ലാതെ വലഞ്ഞ പത്തോളം കുടുംബങ്ങള്‍ക്ക് വാട്​സ്​ആപ് കൂട്ടായ്മയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്നപരിഹാരമായി. കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര തണ്ണിശ്ശേരിമൂല നിവാസികള്‍ക്കാണ് പള്ളിക്കര പൗരസമിതി വാട്​സ്​ആപ് കൂട്ടായ്മ തുണയായത്. റോഡ് വീതികൂട്ടുന്നതിനായി സ്വകാര്യവ്യക്തിയില്‍നിന്ന്​ സ്ഥലം ഏറ്റെടുത്ത്്്് പിന്നീട് ജനപ്രതിനിധികളുടെ സഹകരണത്തോടെ റോഡില്‍ കട്ടവിരിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ഈ റോഡ് വീതി കൂട്ടുന്നതിനായി വിവിധ രാഷട്രീയകക്ഷികള്‍ നിരവധി ചര്‍ച്ചകളും ഇടപെടലുകളും നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. സ്ഥലം വിട്ടുകൊടുത്ത വ്യക്തിയോടുള്ള ആദരസൂചകമായി റോഡിന് തണ്ണിശ്ശേരി മുസ്തഫ ലെയിന്‍ എന്നും നാമകരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. നിതാമോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം പ്രീത രാജു അധ്യക്ഷത വഹിച്ചു. റോഡിന്​ സ്ഥലം വിട്ടുനല്‍കിയ ടി.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം റസീന പരീത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റോയി ഔസേഫ് ഓളങ്ങാടന്‍, പഞ്ചായത്ത്​ അംഗങ്ങളായ ജാന്‍സി ഡേവിസ്, ഐബി, അനുപമ, പ്രസന്ന, പള്ളിക്കര പൗരസമിതി വാട്​സ്​ആപ്​ കൂട്ടായ്മ പ്രതിനിധികളായ സി.എം. നാസര്‍, സുധീര്‍ പെരിങ്ങാല, സലീം കൊച്ചി എന്നിവര്‍ സംസാരിച്ചു പടം. തണ്ണിശ്ശേരി മുസ്തഫ ലെയിന്‍ റോഡ് പഞ്ചായത്ത് പ്രസിഡൻറ്​ എം.വി നിതാമോള്‍ ഉദ്ഘാടനം ചെയ്യുന്നു (em palli 1 road)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story